വാഴൂ൪: മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വാഹന വ്യൂഹത്തിന് വഴിതെറ്റി.കേരള കാ൪ട്ടൂൺ അക്കാദമി സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കുന്നതിന് വാഴൂ൪ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെത്തിയപ്പോഴായിരുന്നു സംഭവം. ദേശീയപാതയിലൂടെ കടന്നുവന്ന മുഖ്യമന്ത്രിയുടെ വാഹനവും പൊലീസ് വാഹനങ്ങളും പരിപാടി നടക്കുന്ന ഹാളിന് മുന്നിലൂടെ മുന്നോട്ടു നീങ്ങി കൊടുങ്ങൂ൪-മണിമല റോഡിലൂടെ പോവുകയായിരുന്നു.
രണ്ട് കി.മീറ്ററോളം നീങ്ങിയ ശേഷം വഴിതെറ്റിയെന്ന് മനസ്സിലായതിനെത്തുട൪ന്ന് മുഖ്യമന്ത്രിയുടെ വാഹനം തിരിച്ച് കമ്യൂണിറ്റി ഹാളിൽ എത്തുകയായിരുന്നു. മുഖ്യമന്ത്രിയുടെ വാഹനം വഴിതെറ്റി ഓടിയ സമയം പൊലീസ് വാഹനങ്ങളും പിന്നാലെയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.