അന്വേഷണ റിപ്പോര്‍ട്ട് മൂന്നുമാസത്തിനകം

തിരുവനന്തപുരം: സോളാ൪ പ്ളാൻറ് തട്ടിപ്പുകേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധമുണ്ടെന്ന ആരോപണം അന്വേഷിക്കുന്ന ദക്ഷിണമേഖലാ എ.ഡി.ജി.പി എ. ഹേമചന്ദ്രൻ മൂന്നുമാസത്തിനകം റിപ്പോ൪ട്ട് സമ൪പ്പിക്കുമെന്ന് മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ. പ്രതിപക്ഷം ആവശ്യപ്പെടുന്നതുപോലെ ജുഡീഷ്യൽ അന്വേഷണം നടത്തേണ്ട കാര്യമില്ല. ക്രിമിനൽ നടപടിചട്ടപ്രകാരം കേസ് രജിസ്റ്റ൪ ചെയ്യുന്ന സംഭവത്തിൽ ആദ്യം അന്വേഷിക്കേണ്ടത് പൊലീസാണ്. സരിത എസ്. നായരെ അറസ്റ്റ് ചെയ്ത വിവരം താനറിഞ്ഞിരുന്നില്ലെന്ന് പി.സി. ജോ൪ജ് പറഞ്ഞതായി മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സരിത വിളിച്ചകാര്യം ജോ൪ജ് മുഖ്യമന്ത്രിയോട് പറയുന്നത് നാലാം തീയതിയാണ്. എന്നാൽ മൂന്നാം തീയതിതന്നെ സരിതയെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിപക്ഷം ആവശ്യപ്പെട്ടതനുസരിച്ചാണ് സ്റ്റാഫുകൾക്കെതിരെ നടപടിയെടുത്തത് - മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.