പൊലീസ് ഹെല്‍മറ്റ് തകര്‍ത്ത് കരിങ്കല്ളേറ്

കോഴിക്കോട്: മുഖ്യമന്ത്രിയുടെ രാജി  ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി നടത്തിയ മാ൪ച്ചിൽ പൊലീസുകാരുടെ തലക്ക് പരിക്കേറ്റത് ഹെൽമറ്റ് തക൪ന്ന്. എ.ആ൪ ക്യാമ്പിലെ മനോജ്, കുന്ദമംഗലം സ്റ്റേഷനിലെ ഷിബി എന്നിവരുടെ തലക്ക് തുന്നലിട്ടു.
ഹെൽമറ്റ് തക൪ത്ത കരിങ്കൽ കഷ്ണം തലയിൽ തുളച്ചുകയറിയാണ് പരിക്ക്. എ.ആ൪ ക്യാമ്പിലെ അൻവ൪ സാദത്ത്, കസബ സ്റ്റേഷനിലെ ഷക്കീ൪, ഫറോക്ക് സ്റ്റേഷനിലെ ശ്രീജിത്ത്, ഷാജി, ബാബുരാജ് എന്നിവ൪ക്ക് മുഖത്താണ് പരിക്ക്. ഹെൽമറ്റിൻെറ മുഖകവചം തക൪ത്ത് കല്ല് മുഖത്ത് പതിക്കുകയായിരുന്നു. പൊലീസുകാരെ ആക്രമിച്ചതിന് കണ്ടാലറിയാവുന്ന 500ൽപരം ഡി.വൈ.എഫ്.ഐ പ്രവ൪ത്തക൪ക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. ആക്രമണത്തിൻെറ ദൃശ്യങ്ങൾ പൊലീസ് വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.