ലീഗ് സിന്‍ഡിക്കേറ്റംഗത്തിനെതിരെ നടപടി ആവശ്യപ്പെട്ട് പാര്‍ട്ടി എം.എല്‍.എ

തേഞ്ഞിപ്പലം: വിജിലൻസ് അന്വേഷണം നേരിടുന്ന കാലിക്കറ്റ് സ൪വകലാശാലാ സിൻഡിക്കേറ്റിലെ മുസ്ലിംലീഗ് അംഗത്തിനെതിരെ പാ൪ട്ടി എം.എൽ.എയും. സിൻഡിക്കേറ്റംഗത്തെ തൽസ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് മുൻ സംസ്ഥാന സെക്രട്ടറി കൂടിയായ അഡ്വ. കെ.എൻ.എ ഖാദറാണ് രംഗത്തത്തെിയത്. നിയമസഭയിൽ സ൪വകലാശാലാ പ്രോചാൻസല൪ കൂടിയായ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബിനോടാണ് ഇദ്ദേഹം കേസ് കാര്യങ്ങൾ തിരക്കിയത്.
മുസ്ലിംലീഗ് പ്രതിനിധിയായി സിൻഡിക്കേറ്റിലത്തെിയ എ. അബ്ദുറഹ്മാൻ സലഫിയെയാണ് എം.എൽ.എ ലക്ഷ്യമിട്ടത്. സുല്ലമുസ്സലാം അറബിക്കോളജ് അധ്യാപകനായിരിക്കെ, വിദേശത്ത് പോയ വേളയിൽ കോളജ് അറ്റൻറൻസ് രജിസ്റ്ററിൽ ഒപ്പിട്ടതിന് സലഫിക്കെതിരെ തൃശൂ൪ വിജിലൻസ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. കേസിലെ അന്വേഷണ പുരോഗതിയാണ് നിയമസഭയിൽ എം.എൽ.എ തിരക്കിയത്.
‘കോഴിക്കോട് സ൪വകലാശാലയിലെ ഒരു സിൻഡിക്കേറ്റംഗത്തിനെതിരെ വിജിലൻസ് അന്വേഷണം നടക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടോ?, ഈ അംഗത്തെ സിൻഡിക്കേറ്റിൽനിന്ന് നീക്കം ചെയ്യാൻ നടപടി സ്വീകരിക്കുമോ?, ആയതിന്മേൽ ഇതുവരെ സ്വീകരിച്ച നടപടി വിശദീകരിക്കുമോ?’ എന്നീ മൂന്ന് ചോദ്യങ്ങളാണ് കെ.എൻ.എ ഖാദ൪ ചോദിച്ചത്. എന്നാൽ, ശ്രദ്ധയിൽപ്പെട്ടിട്ടില്ല, ബാധകമല്ല എന്നീ ഉത്തരങ്ങൾ പറഞ്ഞ് ഒഴിയുകയാണ് വിദ്യാഭ്യാസമന്ത്രി ചെയ്തത്.
മുസ്ലിംലീഗ് സിൻഡിക്കേറ്റംഗത്തിനെതിരെ പാ൪ട്ടി എം.എൽ.എ തന്നെ നടപടി ആവശ്യപ്പെടുന്നത് ആദ്യമാണ്. അബ്ദുറഹ്മാൻ സലഫിയെ സിൻഡിക്കേറ്റംഗമാക്കിയതിനെതിരെ ലീഗിൽ ഒരു വിഭാഗം ആദ്യമേ രംഗത്തുവന്നിരുന്നു. സ൪വകലാശാല ഉൾപ്പെടുന്ന വള്ളിക്കുന്ന് നിയോജകമണ്ഡലം പ്രതിനിധിയും സെനറ്റ് അംഗവും കൂടിയാണ് കെ.എൻ.എ ഖാദ൪.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.