ബംഗളൂരു: സ്വരാജ്യത്തേക്ക് തിരിച്ചുപോകാൻ അനുമതി തേടി ബംഗ്ളാദേശി യുവതി ക൪ണാടക ഹൈകോടതിയിൽ. 22 കാരിയായ മോയ്നയുടെ ഹരജിയിൽ, ഹൈകോടതി സംസ്ഥാന സ൪ക്കാറിനും കേന്ദ്രസ൪ക്കാറിനും നോട്ടീസയക്കാൻ ഉത്തരവിട്ടു. ബംഗളൂരു സിറ്റി പൊലീസിനും ഫോറിൻ രജിസ്ട്രേഷൻ ഓഫിസിലുമാണ് യുവതി പരാതി നൽകിയിരുന്നത്.
2011 ജനുവരി ഒമ്പതിനാണ് വിസയും പാസ്പോ൪ട്ടുമില്ലാതെ രാജ്യത്ത് പ്രവേശിച്ചതിന് മൊയ്നയെയും റബീൽ മുല്ല എന്നയാളെയും ഡി.ജെ. ഹള്ളി പൊലീസ് അറസ്റ്റു ചെയ്തത്. അസുഖമായി കിടക്കുന്ന ബന്ധുവിനെ സഹായിക്കാനാണ് ബംഗളൂരുവിലത്തെിയതെന്നായിരുന്നു മൊയ്നയുടെ വാദം. ഇമിഗ്രേഷൻ നിയമങ്ങൾ ഒന്നും അറിയില്ളെന്നും മൊയ്ന കോടതിയിൽ പറഞ്ഞിരുന്നു. തുട൪ന്ന് പൊലീസ് ഇവ൪ക്കെതിരെ കുറ്റപത്രം അവതരിപ്പിച്ചു. ഒന്നരവ൪ഷമായി മൊയ്ന സ൪ക്കാ൪ റിസപ്ഷൻ സെൻററിലാണ് താമസിക്കുന്നത്.
കഴിഞ്ഞ കുറെ ആഴ്ചകളായി മൊയ്ന വിഷാദത്തത്തെുട൪ന്ന് നിംഹാൻസ് ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബത്തിൽനിന്ന് വിട്ടുനിൽക്കുന്നതാണ് മൊയ്നയുടെ വിഷാദ രോഗത്തിന് കാരണം. മൊയ്നയെ സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കാൻ സിറ്റി പൊലീസും പൊലീസ് കമീഷനും നിരവധി തവണ അപേക്ഷിച്ചിരുന്നു. എന്നാൽ, നിയമക്കുരുക്കുമൂലം സാധിച്ചില്ല. ഒരു തവണ ആവശ്യവുമായി മൊയ്നയുടെ പിതാവ് ബംഗളൂരുവിലത്തെിയിരുന്നു.
കേസിൽ 2011 ഏപ്രിലിൽ തന്നെ തീ൪പ്പുണ്ടായിരുന്നു. നിയമം ലംഘിച്ച് രാജ്യത്ത് പ്രവേശിച്ച മൊയ്നക്കും കൂട്ടാളിക്കും 107 ദിവസത്തെ ശിക്ഷയായിരുന്നു സിറ്റി മജിസ്ട്രേറ്റ് കോടതി വിധിച്ചത്. മൂന്നുമാസത്തോളം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ ഇരുവരുടെയും ശിക്ഷാ കാലാവധി പിന്നെയും കുറച്ചിരുന്നു. തുട൪ന്ന് 2011 ഒക്ടോബറിൽ ഇരുവരെയും ബംഗ്ളാദേശിലത്തെിക്കുന്നതിന് ബംഗാളിലത്തെിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.