ടി.പി. വധക്കേസില്‍ സാക്ഷികളെ വീണ്ടും വിളിക്കാനുള്ള ഹരജിയില്‍ 28ന് വാദം

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ നേരത്തേ വിസ്തരിച്ച രണ്ട് സാക്ഷികളെ തിരിച്ചുവിളിച്ച് വീണ്ടും വിസ്തരിക്കണമെന്ന പ്രതിഭാഗം ഹരജിക്കെതിരെ പ്രോസിക്യൂഷൻ എതി൪ ഹരജി നൽകി. 18ാം സാക്ഷി പൊയിലൂ൪ സന്തോഷ് ഭവനിൽ സന്തോഷ്, 20ാം സാക്ഷി തുവ്വക്കുന്ന് കിഴക്കെയിൽ കെ. വത്സൻ എന്നിവരെ വിസ്തരിക്കണമെന്നാണ് പ്രതിഭാഗം ആവശ്യം. ഒന്നാം പ്രതിയുമായി ബന്ധപ്പെട്ട് നൽകിയ മൊഴിയിൽ പ്രതിഭാഗത്തിന് കൂടുതൽ ക്രോസ് വിസ്താരം നടത്താൻ അവസരമൊരുക്കണമെന്നാണ് ആവശ്യം. ഒന്നാം സാക്ഷിയുടെ അഭിഭാഷകൻ ഹാജരായില്ളെങ്കിലും മതിയായ ക്രോസ് വിസ്താരം നടന്നിട്ടുണ്ടെന്നും വീണ്ടും വിളിക്കേണ്ട കാര്യമില്ളെന്നും കേസ് നീണ്ടുപോകാനിടയാകുമെന്നുമാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ, രണ്ടു പേരുടെയും വിസ്താരം പെട്ടെന്ന് പൂ൪ത്തിയാക്കാനാവുമെന്ന് പ്രതിഭാഗം വാദിച്ചു. കൂടുതൽ വാദം കേൾക്കാൻ ഹരജി 28ന് മാറ്റി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.