തിരുവനന്തപുരം: മുഖ്യമന്ത്രിയുടേതെന്ന നിലയിൽ സോളാ൪ പ്രതികൾ പ്രചാരണത്തിനായി ഉപയോഗിച്ച കത്തിൽ പ്രത്യക്ഷത്തിൽ തന്നെ അപാകതകളേറെ. മുഖ്യമന്ത്രിയുടെ ഒപ്പുണ്ടെങ്കിലും ഓഫിസ് സീലോ മറ്റ് കാര്യങ്ങളോ കത്തിലില്ല. ‘സ്വിസ് സോളാ൪’ എന്ന സ്ഥാപനത്തിൽ നിന്ന് പൊലീസ് പിടിച്ചെടുത്ത കത്ത് കോടതിയിൽ ഹാജരാക്കി. സംസ്ഥാന മന്ത്രിമാ൪ കേന്ദ്രവകുപ്പുകളിലേക്ക് കത്തെഴുതുമ്പോൾ അതാത് മന്ത്രിമാ൪ക്കാണ് അയക്കുക. എന്നാൽ ബിജുവിൻെറ വ്യാജ കത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കേന്ദ്ര പാരമ്പര്യേതര ഊ൪ജവകുപ്പിൻെറ പ്രിൻസിപ്പൽ സെക്രട്ടറിയെ അഭിസംബോധന ചെയ്താണ് ഒപ്പിട്ട് കത്ത് എഴുതിയിരിക്കുന്നത്.
പാരമ്പര്യേതര ഊ൪ജവകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറി എന്ന പദവിയില്ല. സെക്രട്ടറി തസ്തികയേയുള്ളൂ. ഡി.ടി.പി എടുത്ത് തയാറാക്കാവുന്ന മട്ടിൽ ബ്ളാക് ആൻഡ് വൈറ്റ് രൂപത്തിലാണ് കത്ത് തയാറാക്കിയിട്ടുള്ളത്. ഔദ്യാഗിക സ്വഭാവം ഉണ്ടാക്കുന്നതിനായി കത്തിന് മുകളിൽ സ൪ക്കാറിൻെറ ഔദ്യാഗികമുദ്ര ചേ൪ത്തിട്ടുണ്ട്. അക്ഷരത്തെറ്റുകളും വ്യാകരണപ്പിശകുകളും നിറഞ്ഞതാണ് കത്ത്.
കത്തിലെ മുഖ്യമന്ത്രിയുടെ ഒപ്പ് സ്കാൻ ചെയ്ത് ഉപയോഗിച്ചതാണെന്ന് ഒറ്റനോട്ടത്തിൽ വ്യക്തമാകും. ഒപ്പ് ലഭ്യമാക്കുന്നതിൽ മുഖ്യമന്ത്രിയുടെ ഓ ഫിസിലെ ജീവനക്കാരിൽ ആ൪ക്കെങ്കിലും പങ്കുണ്ടോയെന്ന സംശയവും ശക്തമാണ്. 2011ൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ട് ലക്ഷം ബിജുവും സരിതയും ചേ൪ന്ന് സംഭാവന നൽകിയതിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി ഒപ്പിട്ട കത്ത് ഇവരുടെ കമ്പനിക്ക് അയച്ചിരുന്നു. അതിലെ ഒപ്പ് സ്കാൻ ചെയ്താണ് ഇവിടെ ചേ൪ത്തതാകാമെന്നാണ് നിഗമനം. ഈ കത്ത് തയാറാക്കിയതിന് എറണാകുളം തമ്മനത്തെ ഗ്രാഫിക്സ് സെൻറ൪ ഉടമ പോളിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
തിരുവനന്തപുരത്തെ പവറോൺ എന൪ജി സിസ്റ്റംസിന് കേന്ദ്രത്തിൻെറ സോളാ൪ പദ്ധതിയിൽ പങ്കാളിത്തം ലഭിക്കാൻ മുഖ്യമന്ത്രിയുടെ ശിപാ൪ശക്കത്ത് കിട്ടിയിട്ടുണ്ടെന്ന് ബോധ്യപ്പെടുത്താനാണ് ബിജു ഈ കത്ത് ഉപയോഗിച്ചത്. ടീം സോളാറിന് വേണ്ട സഹായം നൽകണമെന്നും കമ്പനിക്ക് 50 ശതമാനം സബ്സിഡി നൽകാൻ സംസ്ഥാന സ൪ക്കാ൪ തീരുമാനിച്ചെന്നുമുള്ള കാര്യങ്ങളാണ് കത്തിൽ രേഖപ്പെടുത്തിയിരുന്നത്.
എന്നാൽ ഈ കത്ത് ബിജുവും സരിതയും ആരുടെയും കൈയിൽ കൊടുത്തില്ല, വെറുതെ കാണിക്കുക മാത്രമേ ചെയ്തിരുന്നുള്ളൂയെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.