നോര്‍ക്ക രജിസ്ട്രേഷന് അധികതുക ഈടാക്കുന്നു

കൊല്ലം: ഗൾഫിൽനിന്ന് തൊഴിൽ നഷ്ടപ്പെട്ട് മടങ്ങുന്നവ൪ക്കുള്ള നോ൪ക്കാ രജിസ്ട്രേഷൻെറ പേരിൽ  ഒരു പ്രവാസി സംഘടന അധിക പണം ഈടാക്കുന്നതായി പരാതി. 200 രൂപയാണ് രജിസ്ട്രേഷൻ ഫീസായി നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ ഈ സംഘടനയുടെ ഓഫിസ് വഴി രജിസ്റ്റ൪ ചെയ്യുന്നവരിൽ നിന്ന് 300 രൂപ ഈടാക്കുകയാണെന്നാണ് ആക്ഷേപം. നോ൪ക്കാ രജിസ്ട്രേഷൻ സൗജന്യമായി ചെയ്യുമെന്ന് ഇവ൪ പത്രങ്ങളിൽ പരസ്യവും നൽകിയിരുന്നത്രേ. നിരവധി പേരിൽനിന്ന് ഇത്തരത്തിൽ തുക കൈപ്പറ്റിയെന്നാണ് അറിയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മന്ത്രി കെ.സി. ജോസഫ് ഉത്തരവിട്ടിട്ടുണ്ടെന്നറിയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.