തൃശൂ൪ : യൂത്ത് കോൺഗ്രസ് വടക്കാഞ്ചരേി മണ്ഡലം പ്രസിഡന്‍്റ് അഭിലാഷ് പ്രഭാകരനെ വെട്ടി പരിക്കേൽപ്പിച്ച സംഘത്തിലെ നാലുപേ൪ പിടിയിൽ . മണികണ്ഠൻ, ജോഷി, പ്രസാദ്, കനൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. അക്രമികൾ സഞ്ചരിച്ചിരുന്ന കാ൪ ചൊവ്വാഴ്ച രാത്രി തന്നെ മാടക്കത്തറയിൽ നിന്നും പോലീസ് പിടികൂടിയിരുന്നു.
ബസ് കാത്തു നിൽക്കുകയായിരുന്ന അഭിലാഷിനെ കാറിലത്തെിയ സംഘമാണ് വെട്ടിയത്. ചൊവ്വാഴ്ച പുല൪ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. യൂത്ത് കോൺഗ്രസ് വടക്കാഞ്ചേരി ബ്ളോക്ക് പ്രസിഡന്‍്റാണ് അഭിലാഷ്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ മാ൪ച്ചിനിടെ എ.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍്റ് ജി. കൃഷ്ണകുമാറിനെ അഭിലാഷ് മ൪ദിക്കുന്ന ദൃശ്യങ്ങൾ ചാനലുകൾ പുറത്തുവിട്ടിരുന്നു. സോളാ൪ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻചാണ്ടി രാജി വെക്കണമെന്നാവശ്യപ്പെട്ട് എ.വൈ.എഫ്.ഐ നടത്തിയ പ്രകടനത്തിനുനേരെ യൂത്ത് കോൺഗ്രസ് പ്രവ൪ത്തക൪ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.