ബ്രഹ്മോസ് പൊതുമേഖലാ സ്ഥാപനമാണോ എന്നു വ്യക്തമാക്കാന്‍ കേന്ദ്രത്തിന് കോടതി നിര്‍ദേശം

കൊച്ചി: തിരുവനന്തപുരത്തെ ‘ബ്രഹ്മോസ് എയ്റോസ്പേസ്’ പൊതുമേഖലാ സ്ഥാപനമാണോയെന്ന് വ്യക്തമാക്കണമെന്ന് ഹൈകോടതി. സ്ഥാപനം സ൪ക്കാറിന് കീഴിലാണോ സ്വകാര്യകമ്പനിയാണോയെന്നത് സംബന്ധിച്ച് കേന്ദ്രസ൪ക്കാ൪ സത്യവാങ്മൂലത്തിലൂടെ വിശദീകരണം നൽകണമെന്ന് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂ൪, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
കേരള ഹൈടെക് ഇൻഡസ്ട്രീസ് (കെൽടെക്) എന്ന സ്ഥാപനം സംസ്ഥാന സ൪ക്കാ൪ ബ്രഹ്മോസ് എയ്റോസ്പേസ് ലിമിറ്റഡ് കമ്പനിക്ക് കൈമാറിയതിനത്തെുട൪ന്നാണ് ബ്രഹ്മോസ് എയ്റോസ്പേസ് എന്ന സ്ഥാപനമുണ്ടായത്. ഇവിടുത്തെ ശമ്പളഘടന നടപ്പാക്കാത്തതും യൂനിയനുകൾക്ക് പ്രവ൪ത്തനാനുമതി നിഷേധിച്ചിരിക്കുന്നതും ചോദ്യം ചെയ്ത് ബ്രഹ്മോസ് സ്റ്റാഫ് അസോസിയേഷനും (ഐ.എൻ.ടി.യു.സി), ബ്രഹ്മോസ് എംപ്ളോയീസ് യൂനിയനും  (എ.ഐ.ടി.യുസി) നൽകിയ ഹരജിയാണ് കോടതി  പരിഗണനയിലുള്ളത്. പ്രതിരോധ വകുപ്പിന് കീഴിലെ ആയുധ നി൪മാണ സ്ഥാപനം എന്ന പേരിൽ ദേശീയ അവധി ദിവസങ്ങൾ പോലും നിഷേധിക്കുന്ന കമ്പനിയിൽ ഉദ്യോഗക്കയറ്റം സംബന്ധിച്ച നയങ്ങൾ നിലവിലില്ളെന്ന് ഹരജിയിൽ പറയുന്നു.
ട്രേഡ് യൂനിയൻ  നിയമത്തിൻെറ പരിധിയിൽനിന്ന് തങ്ങളുടെ കമ്പനിയെ സ൪ക്കാ൪ ഒഴിവാക്കിയിരിക്കുകയാണെന്നാണ് ഹരജിക്കാരുടെ ആരോപണം. സ്ഥാപനം സ൪ക്കാറിൻേറതാണോ സ്വകാര്യമേഖലയിലേതാണോയെന്ന് വ്യക്തമാക്കാൻ കോടതി നി൪ദേശിച്ചത്. കേന്ദ്ര -സംസ്ഥാന സ൪ക്കാറുകളാണ് ഹരജിയിലെ എതി൪കക്ഷികൾ. കേസ് തിങ്കളാഴ്ച പരിഗണിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.