തിരുവനന്തപുരം: നെൽവയലുകളെ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കണമെന്ന് സ൪ക്കാറിൻെറ കരട് കാ൪ഷിക നയം. ഉടമകളുടെ അവകാശം സംരക്ഷിച്ചുകൊണ്ടായിരിക്കണമിത്. മണൽഖനനം, കളിമൺഖനനം എന്നിവ പാടങ്ങളിൽ അനുവദിക്കരുത്.
നീ൪ത്തടവും നെൽവയലുകളും സംരക്ഷിക്കുന്നതിന് ഉടമകൾക്ക് ഇൻസെൻറീവ് നൽകണം. ജപ്പാനിലെ ടോക്കിയോ നഗരത്തിൽ നെൽപാടങ്ങൾ സംരക്ഷിക്കുന്നത് മാതൃകയാക്കാം. നീ൪ത്തട സംരക്ഷണ പരിപാടികൾ കാമ്പയിനായി നടത്തണം.
ട്രസ്റ്റുകളും സംഘടനകളും വാങ്ങുന്ന ഭൂമിക്ക് പരിധി കൊണ്ടുവരണം. അധിക ഭൂമി സ൪ക്കാ൪ ഏറ്റെടുത്ത് കൃഷി നടത്തണം. കൃഷി ഭൂമി കാ൪ഷികേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്നും അവ പൂ൪ണമായി സംരക്ഷിക്കണമെന്നും നയം നി൪ദേശിക്കുന്നു. റിമോട്ട്സെൻസിങ്, സാറ്റലൈറ്റ് ഇമേജുകൾ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കാ൪ഷിക സാധ്യതയുള്ള ഭൂമി കണ്ടെത്തി സംരക്ഷിക്കണം. ഇത്തരം ഭൂമിയുടെ ഡാറ്റാബേസ് തയാറാക്കണം. നെൽവയൽ-നീ൪ത്തട സംരക്ഷണ നിയമം പൂ൪ണതോതിൽ നടപ്പാക്കണം. കാ൪ഷിക സ൪വകലാശാല, കൃഷി വകുപ്പ്, ക്ഷീര-മൃഗസംരക്ഷണ വകുപ്പ് വെറ്ററിനറി സ൪വകലാശാല, എന്നിവയുടെ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് നൽകാൻ പാടില്ല. കൃഷിക്കായി ഭൂമി പാട്ടത്തിന് നൽകുന്നതിന് ആവശ്യമായ നിയമപരിരക്ഷ നൽകണം. ഭൂമി രേഖകളിൽ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കാ൪ഷിക അനുബന്ധ മേഖല വ്യക്തമായി രേഖപ്പെടുത്തണം.
കൃഷിഭൂമിക്ക് കൃത്യമായ വേ൪തിരിവ് ഭൂരേഖകളിൽ വരുത്തണം. നീ൪ത്തടാടിസ്ഥാനത്തിൽ ജല ബജറ്റ് വേണം. മഴക്കൊയ്ത്തിന് മുന്തിയ പരിഗണന നൽകണമെന്നും നയത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.