സരിത ചിദംബരത്തെ ബന്ധപ്പെട്ടത് ഉമ്മന്‍ചാണ്ടിയുടെ സഹായത്തോടെ -ഇ.പി. ജയരാജന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സഹായത്തോടെയാണ് സോളാ൪ കേസ് പ്രതി സരിത എസ്. നായ൪ കേന്ദ്രമന്ത്രി ചിദംബരത്തെ ബന്ധപ്പെട്ടതെന്ന് കേരള ക൪ഷക സംഘം സംസ്ഥാന പ്രസിഡൻറ് ഇ.പി. ജയരാജൻ. മുഖ്യമന്ത്രി രാജിവെച്ച് ജുഡീഷ്യൽ അന്വേഷണം  പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതു ക൪ഷക സംഘടനകൾ നടത്തിയ സെക്രട്ടേറിയറ്റ് മാ൪ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉമ്മൻചാണ്ടിയുടെ മകനും ചിദംബരത്തിൻെറ മകനും തോമസ് കുരുവിളയും ചില പ്രവ൪ത്തനങ്ങൾ നടത്തിയിട്ടുണ്ട്. കേരളത്തിൽ മാത്രമല്ല, പുണെയിലും ദൽഹിയിലും തട്ടിപ്പുകൾ നടത്തിയിട്ടുണ്ട്. തൃശൂരിലെ കോൺഗ്രസുകാരനായ ഒരു ബിസിനസുകാരൻ സ൪ക്കാ൪ സ്ഥാപനങ്ങളിൽ സോളാ൪ പാനൽ സ്ഥാപിക്കാൻ ആസൂത്രണ ബോ൪ഡിൽ നൽകിയ നി൪ദേശം മുഖ്യമന്ത്രി വഴി ജോപ്പനിൽ എത്തുകയായിരുന്നു. തുട൪ന്ന് മുഖ്യമന്ത്രിയുടെ ഓഫിസും സ്റ്റാഫും ചേ൪ന്ന് റാക്കറ്റുണ്ടാക്കിയശേഷം അഴിമതി നടത്തുകയായിരുന്നു.
വഞ്ചനയുടെ മുഖംമൂടിയണിഞ്ഞ് ഇനി അധികാരത്തിൽ തുടരാൻ മുഖ്യമന്ത്രിക്ക് കഴിയില്ളെന്നും  അദ്ദേഹം പറഞ്ഞു.ക൪ഷകരുടെയും ക൪ഷകത്തൊഴിലാളികളുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പൂ൪ണമായി പരാജയപ്പെട്ട സ൪ക്കാറാണിതെന്ന് കിസാൻസഭ സംസ്ഥാന ജനറൽ സെക്രട്ടറി സത്യൻ മൊകേരി പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി കടകംപളളി സുരേന്ദ്രൻ, ആനാവൂ൪ നാഗപ്പൻ, കോലിയക്കോട് കൃഷ്ണൻ നായ൪ എം.എൽ.എ, എം. വിജയകുമാ൪, രാമകൃഷ്ണൻ, ബി. രാഘവൻ, മാങ്കോട് രാധാകൃഷ്ണൻ, വി. സുരേന്ദ്രൻ പിള്ള തുടങ്ങിയവരും സംബന്ധിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.