വടകര: ബസ് യാത്രക്കിടെ സ്ത്രീയുടെ കഴുത്തിലെ സ്വ൪ണമാല മോഷ്ടിച്ച തമിഴ് നാടോടി യുവതിയെ യാത്രക്കാ൪ പിടികൂടി പൊലീസിലേൽപിച്ചു. കോഴിക്കോട് റെയിൽവേ സ്റ്റേഷനു സമീപത്തെ പുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്ന മുനീശ്വരി(18)യാണ് പിടിയിലായത്. വള്ളിക്കാട് സ്വദേശിനി പ്രമീളയുടെ മൂന്ന് പവൻെറ സ്വ൪ണമാലയാണ് യാത്രക്കിടെ തമിഴ് നാടോടി കൈക്കലാക്കിയത്. വടകര പുതിയസ്റ്റാൻഡിലെത്തിയപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം പ്രമീള അറിയുന്നത്. ഇവ൪ ബഹളംവെച്ചതിനെ തുട൪ന്ന് സഹയാത്രക്കാ൪ നടത്തിയ പരിശോധനയിലാണ് മാല സഹിതം മുനീശ്വരി പിടിയിലായത്. വടകര പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.