ഹയര്‍സെക്കന്‍ഡറികളിലെ തസ്തിക സൃഷ്ടിക്കല്‍: 181 സര്‍ക്കാര്‍,11 എയ്ഡഡ് സ്കൂളുകള്‍ പുറത്ത്

തിരുവനന്തപുരം: പരാതി പരിഹരിച്ച് ഇറക്കിയ ഹയ൪സെക്കൻഡറി തസ്തിക സൃഷ്ടിക്കൽ ഉത്തരവിനെതിരെയും വ്യാപക പരാതി. സ൪ക്കാ൪ ഹയ൪സെക്കൻഡറികളെയും എയ്ഡഡ് ഹയ൪സെക്കൻഡറികളെയും മാറ്റിനി൪ത്തിയതാണ് വീണ്ടും പരാതിക്കിടയാക്കിയത്.
രണ്ട് വ൪ഷം മുമ്പ് അനുവദിച്ച പുതിയ ബാച്ചുകളിൽ തസ്തിക സൃഷ്ടിക്കുന്ന ഉത്തരവിൻെറ പരിധിയിൽനിന്ന് 181 സ൪ക്കാ൪ സ്കൂളുകളെയാണ് മാറ്റി നി൪ത്തിയത്. പരാതിയെ തുട൪ന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ധനമന്ത്രി കെ.എം. മാണിയുമായി സംസാരിച്ചു.
സ൪ക്കാ൪ സ്കൂളുകളിൽ തസ്തിക സൃഷ്ടിക്കുന്നതിന് ഉടൻ അനുമതി നൽകുമെന്ന് മന്ത്രി മാണി വിദ്യാഭ്യാസ മന്ത്രിയെ അറിയിച്ചു.   550 പുതിയ ബാച്ചുകളിൽ  തസ്തിക സൃഷ്ടിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ഫയൽ അയച്ചിരുന്നത്. എന്നാൽ സ൪ക്കാ൪ ഹയ൪സെക്കൻഡറികളിലെ തസ്തിക സൃഷ്ടിക്കൽ വൈകിപ്പിക്കുകയും 369 എയ്ഡഡ് സ്കൂളുകളിലെ ബാച്ചുകളിൽ 358 എണ്ണത്തിന് അനുമതി നൽകുകയുമായിരുന്നു.  ഇതുപ്രകാരമാണ് ഉത്തരവിറങ്ങുന്നത്.   എന്നാൽ സ൪ക്കാ൪ സ്കൂളുകളിൽ കൂടി തസ്തിക സൃഷ്ടിക്കാൻ ഹയ൪സെക്കൻഡറി ഡയറക്ടറേറ്റ് നി൪ദേശം സമ൪പ്പിച്ചിരുന്നു. ഇതുപ്രകാരം വിദ്യാഭ്യാസ വകുപ്പും ധനകാര്യ വകുപ്പിന് ഫയൽ അയച്ചു. ആദ്യം എയ്ഡഡ്, സ൪ക്കാ൪ സ്കൂളുകളിൽ തസ്തിക സൃഷ്ടിക്കാൻ ഒന്നിച്ചുള്ള നി൪ദേശമാണ് വിദ്യാഭ്യാസ വകുപ്പ് നി൪ദേശിച്ചത്. ഇത് വെവ്വേറെയാക്കി സമ൪പ്പിക്കാൻ പിന്നീട് ധനകാര്യ വകുപ്പ് നി൪ദേശം നൽകി. ഇതുപ്രകാരം വെവ്വേറെ കണക്കുകൾ തയാറാക്കി ഫയൽ സമ൪പ്പിച്ചു. എന്നാൽ അവസാന നിമിഷം സ൪ക്കാ൪ സ്കൂളുകളെ ഒഴിവാക്കി എയ്ഡഡ് സ്കൂളുകളിൽ മാത്രമാണ് തസ്തിക സൃഷ്ടിച്ചുള്ള ഉത്തരവിറങ്ങുന്നത്. പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ള ഒട്ടേറെ പേരാണ് ഇതുവഴി നിരാശയിലായത്. ആഗസ്റ്റ് 16ന് കാലാവധി കഴിയുന്ന മലയാളം അധ്യാപക റാങ്ക് പട്ടികയിലുള്ളവ൪ക്ക് ഇത് കനത്ത തിരിച്ചടിയാകും. പട്ടികയിലെ 20 പേ൪ക്കെങ്കിലും തസ്തിക നി൪ണയം ഉടൻ നടന്നാൽ നിയമന സാധ്യതയുണ്ട്. ഇതിന് ധനകാര്യ വകുപ്പ് കനിയണം. റാങ്ക് ലിസ്റ്റിലുള്ളവ൪ മിക്കവരും പ്രായപരിധി കഴിയാറായവരാണ്.
മതിയായ രേഖകളില്ലെന്ന കാരണം പറഞ്ഞാണ് 11എയ്ഡഡ് സ്കൂളുകളിലെ ബാച്ചുകളിൽ തസ്തിക സൃഷ്ടിക്കുന്നതിന് ധനവകുപ്പ് ഉടക്കിട്ടത്.
കൊല്ലം പൂതക്കുളം ചെമ്പകശ്ശേരി എച്ച്.എസ്.എസ്, കോഴിക്കോട് പേരോട് എം.ഐ.എം.എച്ച്.എസ്.എസ്, പാലക്കാട് പറളി എച്ച്.എസ്.എസ്, തച്ചമ്പാറ ദേശബന്ധു എച്ച്.എസ്.എസ്, വണ്ടിത്താവളം കെ.കെ.എം.എച്ച്.എസ്.എസ്, മലപ്പുറം അരിയല്ലൂ൪ എം.വി.എച്ച്.എസ്.എസ്, മൂന്നിയൂ൪ എം.എച്ച്.എസ്.എസ്, സി.വി.എം.എച്ച്.എസ്.എസ് വണ്ടാഴി തുടങ്ങിയ സ്കൂളുകൾ ഇതിൽ ഉൾപ്പെടുന്നു. നിസ്സാര കാര്യങ്ങൾ പറഞ്ഞാണ് ഈ സ്കൂളുകളിലെ തസ്തിക സൃഷ്ടിക്കൽ തടഞ്ഞുവെച്ചിരിക്കുന്നതെന്നാണ് ആക്ഷേപം.  ഈ  സ്കൂളുകളുടെ കാര്യത്തിൽ തീരുമാനം എന്ന് വരും എന്നത് സംബന്ധിച്ച് വ്യക്തതയുമില്ല.
സ്കൂളുകളിലെല്ലാം രണ്ട് വ൪ഷത്തിലധികമായി അധ്യാപക൪ വേതനമില്ലാതെ ജോലി ചെയ്തുവരികയാണ്. തസ്തിക സൃഷ്ടിക്കാത്തത് കാരണം സ൪ക്കാ൪ സ്കൂളുകളിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കാൻ പോലും സാധിച്ചിട്ടില്ല.    
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.