അബൂദബിയില്‍ അപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

അബൂദബി: അബൂദബിയിൽ മൂന്ന് അപകടങ്ങളിലായി മൂന്ന് പേ൪ മരിച്ചു. താരിഫ്-റുവൈസ് റോഡിലുണ്ടായ വാഹനാപകടത്തിൽ തിരുവനന്തപുരം സ്വദേശിയായ യുവാവാണ് മരിച്ചത്. മൂന്നു മലയാളികൾക്ക് പരിക്കേറ്റു. തിരുവനന്തപുരം മുക്കുന്നം സ്വദേശി ടെ൪ബിനാണ് (25) മരിച്ചത്. കണ്ണൂ൪ പയ്യന്നൂ൪ സ്വദേശി റംഷാദ്, മലപ്പുറം സ്വദേശി റാഷിദ്, കോഴിക്കോട് സ്വദേശി അഹമ്മദ് കബീ൪ എന്നിവ൪ക്കാണ് പരിക്കേറ്റത്. ഇവ൪ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവ൪ സഞ്ചരിച്ച പിക്കപ്പിൻെറ ടയ൪ പൊട്ടിത്തെറിച്ചായിരുന്നു അപകടം.  
അബൂദബി-ദുബൈ റോഡിൽ മൂന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കണ്ണൂ൪ സ്വദേശി  മരിച്ചു. അജ്മാനിലേക്ക് വാതക ഇന്ധനവുമായി പോയ ടാങ്ക൪ ലോറിയുടെ ഡ്രൈവ൪ കണ്ണൂ൪ പഴയങ്ങാടി മുട്ടം കവ്വപ്പുറത്ത് മുഹമ്മദ് യൂസുഫ് എന്ന മമ്മു (45) ആണ് മരിച്ചത്. അജ്മാനിൽ ബ്രദേഴ്സ് ഗ്യാസ് ബോട്ട്ലിങ് ആൻഡ് ഡിസ്ട്രിബ്യൂഷൻ കമ്പനി ജീവനക്കാരനാണ്. വാതകവുമായി പോകുന്നതിനിടെ അപകടത്തിൽ വാഹനത്തിൻെറ കാബിന് തീപിടിച്ചാണ് മരണം. അബൂദബി-ദുബൈ റോഡിൽ ബന്തൂത്തിലായിരുന്നു അപകടം. അടുത്തയാഴ്ച ഉംറക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു.  നടപടിക്രമങ്ങൾ പൂ൪ത്തിയാക്കി മയ്യിത്ത് വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. വെള്ളിയാഴ്ച മുട്ടം ജുമാമസ്ജിദ് ഖബ൪സ്ഥാനിൽ ഖബടറക്കും. ഹഫ്സത്താണ് ഭാര്യ. മക്കൾ: നൂറ ഫാത്തിമ, റബീഹ്, ഹുസ്ന. സഹോദരങ്ങൾ: ഹബീബ്, ഹിദായത്തുല്ല (ഇരുവരും അബൂദബി), മുഹമ്മദ് കോയ (ഫുജൈറ), ആബിദ, സുബൈദ.
മറ്റൊരു വാഹനാപകടത്തിൽ മുട്ടം സ്വദേശി മരിച്ചു. മുട്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം കൊവ്വപ്പുറത്ത് മമ്മു (53)ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയിലായിരുന്നു അപകടം. അബൂദബിയിൽ 20 വ൪ഷമായി ഡ്രൈവറായി ജോലി ചെയ്തു വരുകയായിരുന്നു. രണ്ട് വ൪ഷം മുമ്പ് അവധിക്ക് നാട്ടിലത്തെി തിരിച്ചു പോയതായിരുന്നു. മൃതദേഹം നാട്ടിലത്തെിച്ചു സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പരേതനായ യൂസുഫ് ഹാജി -അസ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: മാട്ടൂക്കാരത്തി ഹഫ്സത്ത്. മക്കൾ. റബീഹ്, നൂറ, ഹുസ്ന (വിദ്യാ൪ഥികൾ). സഹോദരങ്ങൾ: ആബിദ, ഹബീബ് (അബൂദബി) മുഹമ്മദ് കോയ. ഹയാത്തുല്ല (ഇരുവരും ദുബൈ), സുഹറ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.