പാലക്കാട്: അട്ടപ്പാടിയിലെ ശിശുക്കളുടെ മരണത്തിനു കാരണം ഗ൪ഭിണികളുടെ മദ്യപാനമാണെന്ന് ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ്. ഗ൪ഭിണികളടക്കം മദ്യം സ്ഥിരമായി ഉപയോഗിക്കുന്നവരാണ്. ആദിവാസികൾ മദ്യത്തിന്റെ ഉപഭോഗം കുറച്ചാൽ എല്ലാ പ്രശ്നങ്ങൾക്കും ഒരുപരിധി വരെ പരിഹാരം കാണാനാകും. ആദിവാസി ഊരുകളിൽ ചാരായം വ്യാപകമാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, അട്ടപ്പാടിയിൽ മദ്യം കഴിക്കുന്ന സത്രീകൾ ന്യൂനപക്ഷമാണെന്ന് പാലക്കാട് ഡി.എം.ഓ. ഡോ. വേണുഗോപാൽ പ്രതികരിച്ചു.
അട്ടപ്പാടിയിൽ ശിശുമരണത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണം കൊടുക്കുന്ന ഭക്ഷണം ആദിവാസികൾ കഴിക്കാത്തതാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ‘ഔട്ട്‌ലുക്ക്’ വാരികക്കു നൽകിയ അഭിമുഖത്തിൽ അഭിപ്രായ പ്രകടനം നടത്തിയത് വിവാദമായിരുന്നു. സ൪ക്കാ൪ ഉണ്ടാക്കിക്കൊടുത്ത കക്കൂസുകൾ ആദിവാസികൾ ഉപയോഗിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.