പി.ജി മെഡിക്കല്‍ മാര്‍ക്കിളവ്: ജനറല്‍-ശാരീരിക വൈകല്യം സീറ്റില്‍ ബാധകമല്ല

 കൊച്ചി: പി.ജി മെഡിക്കൽ പ്രവേശത്തിന് മാ൪ക്കിളവ് നൽകിയ കേന്ദ്ര സ൪ക്കാ൪ തീരുമാനം കേരളത്തിലെ ജനറൽ സീറ്റിലും ശാരീരിക വൈകല്യം ബാധിച്ചവ൪ക്കുള്ള സീറ്റിലും ബാധകമല്ളെന്ന് ഹൈകോടതി. സ൪വീസിലുള്ള ഡോക്ട൪മാരുടെ വിഭാഗത്തിലെ പ്രവേശത്തിനും ഈ ഇളവ് ബാധകമാക്കാനാവില്ളെന്നും ജസ്റ്റിസ് വി. ചിദംബരേഷ് വ്യക്തമാക്കി. പട്ടിക വിഭാഗം, മറ്റ് പിന്നാക്ക വിഭാഗം എന്നിവരുടെ സീറ്റിൽ പൊതു പ്രവേശ പരീക്ഷയുടെ (നീറ്റ്) മാ൪ക്ക് അടിസ്ഥാനത്തിൽ മതിയായ അപേക്ഷകരെ ലഭിക്കാതിരുന്ന സാഹചര്യത്തിൽ ഇവ൪ക്ക് മാ൪ക്ക് പരിധിയിൽ ഇളവ് നൽകണമെന്ന് ദേശീയ പട്ടിക ജാതി-വ൪ഗ കമീഷൻ ചെയ൪മാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ സീറ്റുകളിൽ മാത്രമല്ല, ജനറൽ സീറ്റിലും വൈകല്യമുള്ളവരുടെ സീറ്റിലുമുൾപ്പെടെ ഇളവ് ബാധകമാക്കി മറുപടി നൽകി. മേയ് 17ന് നീറ്റ് ഫലപ്രഖ്യാപനം നടന്ന ശേഷമാണ് മാ൪ക്കിളവ് നൽകിയ നടപടിയുണ്ടായത്.
ഇൻസ൪വീസ് ക്വോട്ടയിലുൾപ്പെടെ സംവരണ സീറ്റുകളിൽ വ്യക്തിപരമായി നിശ്ചിത ശതമാനം (പെ൪സെൻറ്) വീതം സീറ്റ് നിശ്ചയിച്ചിരുന്ന രീതി മാറ്റി എല്ലാ അപേക്ഷകരുടെയും പ്രകടനം വിലയിരുത്തി താരതമ്യം ചെയ്ത് മതിയായ സീറ്റിൽ പ്രവേശം നൽകുന്ന (പെ൪സൻൈറൽ) രീതിയിലാണ് ഇളവ് അനുവദിച്ചത്. ഇതിലൂടെ തങ്ങളിൽ അ൪ഹരായവ൪ക്ക് പ്രവേശം നിഷേധിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഒരു കൂട്ടം ഹരജിക്കാ൪ കോടതിയെ സമീപിച്ചത്. ജനറൽ സീറ്റിലുൾപ്പെടെ മാ൪ക്കിളവ് കമീഷൻ ചെയ൪മാൻ ആവശ്യപ്പെട്ടിട്ടില്ലാത്തത് ചൂണ്ടിക്കാട്ടിയാണ് ജനറൽ സീറ്റിലും വൈകല്യബാധിതരുടെ സീറ്റിലും ഇളവ് ബാധകമാക്കേണ്ടതില്ളെന്ന് കോടതി വ്യക്തമാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.