തിരുവനന്തപുരം: സോളാ൪ തട്ടിപ്പുകേസിൽ ഉമ്മൻചാണ്ടി സ൪ക്കാ൪ രാജിവെക്കണമെന്ന് സി.പി.ഐ ദേശീയ നേതാവ് എ.ബി. ബ൪ദാൻ. എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരത്തിൽ കടിച്ചുതൂങ്ങാനാണ് സ൪ക്കാ൪ ശ്രമം. എന്നാൽ ജനങ്ങളുടെ ശബ്ദം സ൪ക്കാറിന് അവഗണിക്കാനാകില്ല. സോളാ൪ കേസിൽ പ്രക്ഷോഭം വിജയം കൈവരിക്കുമെന്നും ബ൪ദാൻ വ്യക്തമാക്കി.
ദേശീയതലത്തിൽ കോൺഗ്രസിനും ബി.ജെ.പിക്കും എതിരാണെന്നതിനാൽ മാത്രം ആരും ബദൽ രൂപവത്കരണത്തിൽ സ്വാഗതംചെയ്യപ്പെടുന്നില്ല. വിവിധ വിഷയങ്ങളിൽ ജനോപകാരപ്രദമായ നയങ്ങൾ രൂപവത്കരിച്ചാണ് മുന്നോട്ടുപോകേണ്ടത്. പാ൪ലമെൻറ് തെരഞ്ഞെടുപ്പിൽ ജനാധിപത്യവും മൂല്യവും പുന$സ്ഥാപിക്കാൻ യു.പി.എയെ പരാജയപ്പെടുത്തേണ്ടതുണ്ട്. പക്ഷേ പ്രധാന പ്രതിപക്ഷമായ ബി.ജെ.പിയുടെ ഉദാരവത്കരണ, വിദേശനയങ്ങളും കോൺഗ്രസിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല. കടുത്ത വ൪ഗീയ, ഹിന്ദുത്വ നിലപാടുകളാണ് ബി.ജെ.പിക്കുള്ളതെന്നും ബ൪ദാൻ പറഞ്ഞു. പ്രിയദ൪ശിനി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് എൻ. അരുൺ അധ്യക്ഷത വഹിച്ചു.മുതി൪ന്ന നേതാവ് വെളിയം ഭാ൪ഗവൻ, ദേശീയ നി൪വാഹക സമിതിയംഗങ്ങളായ കാനം രാജേന്ദ്രൻ, സി. ദിവാകരൻ, കെ.ഇ. ഇസ്മാഈൽ, അസിസ്റ്റൻറ് സെക്രട്ടറി കെ. പ്രകാശ് ബാബു, സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ആ൪. ചന്ദ്രമോഹൻ, അഡ്വ. പി. രാമചന്ദ്രൻനായ൪, സി.പി.ഐ ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി, എം.പി. അച്യുതൻ എം.പി, പുതുശ്ശേരി രാമചന്ദ്രൻ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.