തിരുവനന്തപുരം: സോളാ൪തട്ടിപ്പിലൂടെ പ്രതികൾ തട്ടിയെടുത്ത പണം പൂ൪ണമായും എന്ത് ചെയ്തുവെന്ന് വ്യക്തതയില്ലാതെ കേസന്വേഷിക്കുന്ന പ്രത്യേക സംഘവും. ആഡംബരജീവിതത്തിനും ടീം സോളാറിൻെറ പ്രചാരണത്തിനുമായി വൻ തുകയാണ് പ്രതികൾ ചെലവഴിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ബാക്കി തുക എന്തിന് വിനിയോഗിച്ചുവെന്നത് സംബന്ധിച്ച വ്യക്തമായ നിഗമനത്തിൽ എത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
നിലവിൽ 33 കേസുകളാണ് സോളാ൪ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റ൪ ചെയ്ത് പ്രത്യേകസംഘം അന്വേഷണം നടത്തിവരുന്നത്. ഈ പരാതികളിലെല്ലാമായി നിക്ഷേപകരിൽനിന്നും 6.85 കോടി ബിജു രാധാകൃഷ്ണനും സരിത എസ്. നായരും ചേ൪ന്ന് തട്ടിയെന്നാണ് എ.ഡി.ജി.പി എ. ഹേമചന്ദ്രൻെറ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിൻെറ വിലയിരുത്തൽ. എന്നാൽ, ടീം സോളാറിൻെറ പേരിൽ എത്ര രൂപയുടെ തട്ടിപ്പാണ് നടന്നതെന്ന ഒരന്വേഷണവും ഇതുവരെ നടന്നിട്ടുമില്ല.
രജിസ്റ്റ൪ ചെയ്ത 33 കേസുകളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ഇതിനകം കുറ്റപത്രം സമ൪പ്പിച്ചത്. മൂന്നെണ്ണത്തിൽ ഈ ആഴ്ച തന്നെ കുറ്റപത്രം സമ൪പ്പിക്കുമെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരവും.
വൻ തുകകൾ തട്ടിച്ച കേസുകളുടെ കാര്യം വരുമ്പോഴാണ് അന്വേഷണസംഘത്തെ പോലും കുഴക്കുന്നത്. ആ കേസുകളിൽ കുറ്റപത്രം സമ൪പ്പിക്കുന്നതിന് മുമ്പ് തട്ടിച്ച പണം പ്രതികൾ എന്ത് ചെയ്തെന്ന് വ്യക്തമാക്കേണ്ട ഉത്തരവാദിത്തം അന്വേഷണസംഘത്തിനുണ്ട്. അല്ളെങ്കിൽ കോടതിയുടെ രൂക്ഷമായ വിമ൪ശത്തിന് അന്വേഷണസംഘം വിധേയമാകുമെന്നതും ഉറപ്പാണ്.
അതിനാൽ തട്ടിച്ചെടുത്ത പണം പ്രതികൾ എന്തിന് വിധേയമാക്കിയെന്നത് സംബന്ധിച്ച അന്വേഷണത്തിലാണ് പ്രത്യേക സംഘമിപ്പോൾ. തിരുവനന്തപുരം സ്വദേശികളായ റാസിഖ്അലി, ടി.സി. മാത്യൂ, റാന്നി സ്വദേശി ശ്രീധരൻനായ൪ എന്നിവരുമായി ബന്ധപ്പെട്ട കേസുകളിൽ വൻ തുകയുടെ ഇടപാടാണ് നടന്നിട്ടുള്ളത്.
അതിനാൽ ഈ കേസുകളിൽ തട്ടിച്ച പണം എന്തിന് വിനിയോഗിച്ചുവെന്നത് കോടതിയിൽ റിപ്പോ൪ട്ട് സമ൪പ്പിക്കേണ്ടിവരുമെന്നതും പൊലീസിനെ വലയ്ക്കുന്നുണ്ട്.
ടീം സോളാറിൻെറയും സരിത, ബിജു എന്നിവ൪ തമിഴ്നാട്ടിൽ ഭൂമി വാങ്ങിക്കൂട്ടിയെന്ന വിവരത്തിൻെറ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയെങ്കിലും തെളിവ് ലഭിച്ചിട്ടില്ല.
അതിനിടെ ബിജു രാധാകൃഷ്ണൻ രണ്ടര കിലോ സ്വ൪ണം വാങ്ങിയതായി മൊഴി നൽകിയതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ, അന്വേഷണത്തിൽ അത്രയും തുകക്കുള്ള സ്വ൪ണം വാങ്ങിയിട്ടില്ളെന്നാണ് ഒരു ചാനലിന് നൽകിയ വെളിപ്പെടുത്തലിൽ ജ്വല്ലറി ഉടമ പറഞ്ഞത്.
ഈ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്നും ഇത് സംബന്ധിച്ച കാര്യങ്ങൾ അന്വേഷണ സംഘത്തലവൻ വ്യക്തമാക്കണമെന്നുമുള്ള നിലവിലുള്ള ആവശ്യങ്ങൾ സ൪ക്കാ൪ ചീഫ്വിപ്പ് പി.സി. ജോ൪ജ്, സി.പി.എം കേന്ദ്രകമ്മിറ്റിയംഗം പി.കെ. ശ്രീമതി, ബി.ജെ.പി സംസ്ഥാന ജന.സെക്രട്ടറി കെ. സുരേന്ദ്രൻ തുടങ്ങിയവ൪ ആവശ്യപ്പെട്ടിട്ടുമുണ്ട്.
അറസ്റ്റിലായ നടി ശാലുമേനോൻ, മുഖ്യമന്ത്രിയുടെ മുൻ പി.എ. ടെന്നിജോപ്പൻ എന്നിവ൪ക്ക് സോളാ൪തട്ടിപ്പിലൂടെ സാമ്പത്തിക നേട്ടമുണ്ടായെന്നാണ് പൊലീസ് അവകാശപ്പെടുന്നതെങ്കിലും പണമായി ഇവ൪ നേട്ടമുണ്ടാക്കിയോ എന്ന കാര്യത്തിൽ വ്യക്തമായ തെളിവുകൾ ശേഖരിക്കാനും പൊലീസിന് കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.