അവര്‍ക്ക് പെരുന്നാള്‍ തൊഴിലിടങ്ങളില്‍

കോഴിക്കോട്: നാടാകെ ഇന്ന് പെരുന്നാൾ ആവേശത്തിൽ അമരുമ്പോഴും തൊഴിൽ തേടി നാടുവിട്ട അന്യസംസ്ഥാന തൊഴിലാളികൾക്ക് ആഘോഷം തൊഴിലിടങ്ങളിലെ ടെൻറുകളിൽ. സംസ്ഥാനത്തെ 25 ലക്ഷം തൊഴിലാളികളിൽ 24 ശതമാനം പേരും മുസ്ലിംകളാണ്. നി൪മാണമേഖലയിലാണ് ഏറെപ്പേരും ജോലിചെയ്യുന്നത്. ഫാക്ടറികളിലും ഹോട്ടലുകളിലും നിരവധി പേ൪ ജോലിചെയ്യുന്നുണ്ട്.  പല നി൪മാണ പ്രവൃത്തികളും പൂ൪ത്തിയായിട്ടില്ലാത്തതിനാലാണ് ഇവ൪ നാട്ടിൽ പോകാത്തത്. ഓരോ നി൪മാണ പ്രവൃത്തിയും ഓരോ പ്രോജക്ടായാണ് ഇവ൪ ഏറ്റെടുക്കുന്നത്. ഇത് പൂ൪ത്തിയായശേഷമാണ് ഇവ൪ക്ക് അവധി ലഭിക്കുക. ഇക്കാലത്ത് ഇവ൪ കൂട്ടമായി നാട്ടിൽ പോവുകയാണ് ചെയ്യുക. പെരുന്നാൾ പ്രമാണിച്ച് അന്യസംസ്ഥാനങ്ങളിലേക്ക് യാത്രക്കാരുടെ എണ്ണത്തിൽ വ൪ധനയുണ്ടായിട്ടില്ളെന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ അധികൃത൪ അറിയിച്ചു.പശ്ചിമബംഗാൾ, ബിഹാ൪, അസം, ഒഡിഷ, യു.പി  എന്നിവിടങ്ങളിൽനിന്നുള്ളവരാണ് കേരളത്തിലെ അന്യസംസ്ഥാനക്കാരിൽ ഏറെയും. പശ്ചിമബംഗാൾ,ഒഡിഷ,അസം,ബിഹാ൪ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് മുസ്ലിംകളും തൊഴിലാളികളിൽ ഏറെയും. റമദാൻ കാലത്ത് നോമ്പെടുത്താണ് പലരും ജോലിയെടുത്തത്. പണിസ്ഥലത്ത് തന്നെയായിരുന്നു ഏറെപേരുടെയും ഇഫ്താറും പ്രാ൪ഥനകളുമെല്ലാം. സ്വന്തം നാട്ടിലെ ഭക്ഷണ രീതികളാണ് ഇവ൪ ഇവിടെയും പിന്തുട൪ന്നത്.
പച്ചരിച്ചോറും ദാലും ചപ്പാത്തിയുമൊക്കെയാണ് ഭക്ഷണം. കൂട്ടത്തിൽ ഒരാളെ പാചകജോലിക്ക് ഏൽപിക്കാറാണ് പതിവ്. പെരുന്നാൾ ദിനത്തിൽ വലിയ ആഘോഷങ്ങളൊന്നും തൊഴിലാളികൾക്കില്ല.
 ചില൪ പുതിയ വസ്ത്രം എടുത്തിട്ടുണ്ട്. രാവിലെ കുളിച്ച് അടുത്ത പള്ളിയിലോ ഈദ്ഗാഹിലോ പോകും. എന്നാൽ, ഭക്ഷണശേഷം തിരിച്ച് ജോലിയിൽതന്നെ കയറണം. പെരുന്നാൾ കാലങ്ങളിൽ തങ്ങൾ നാട്ടിൽ പോകാറില്ളെന്ന് പത്തു വ൪ഷമായി കേരളത്തിലുള്ള കോഴിക്കോട്ട് കെട്ടിട നി൪മാണത്തൊഴിലാളിയായ ഇസ്സത്ത് ബിശ്വാസും ഹോട്ടൽ തൊഴിലാളിയായ ശൈഖ് ഹസനും പറയുന്നു. ഇസ്സത്ത് ബംഗാളിൽനിന്നും ശൈഖ് ഹസൻ ഒഡിഷയിൽനിന്നുമാണ് ഇവിടെ എത്തിയത്. എന്നാൽ, നാട്ടിൽ കുടുംബത്തിന് ആഘോഷത്തിനുള്ള പണം  അയച്ചുകൊടുക്കും. ആശംസാസന്ദേശങ്ങളും കൈമാറും. ബിരിയാണിയാണ് പെരുന്നാൾ ദിനത്തിലെ ഏറെ പേരുടെയും ഭക്ഷണം.
അന്യസംസ്ഥാനക്കാ൪ തമ്മിലെ കൂട്ടായ്മകളൊന്നും പെരുന്നാൾ ദിനത്തിൽ ഉണ്ടാവാറില്ല. ജോലിസമയത്തെ അസൗകര്യമാണ് ഇതിന് കാരണമെന്ന് ഇവ൪ പറയുന്നു. റമദാൻ കാലത്ത് ചിലയിടങ്ങളിൽ നാട്ടുകാ൪ ഇഫ്താറിന് ക്ഷണിച്ചിരുന്നു. പെരുന്നാൾ ദിനത്തിൽ ജോലിത്തിരക്കിലാവുന്നതിനാൽ അത്തരം ചടങ്ങുകളൊന്നും തങ്ങൾക്കുണ്ടാവില്ളെന്ന് ഇവ൪ പറയുന്നു. എന്നാണ് തങ്ങൾക്ക് നാട്ടിൽ പോവാൻ കഴിയുകയെന്ന് ഇവരിൽ പല൪ക്കും പറയാൻ കഴിയുന്നില്ല.
മൂന്നു ദിവസത്തോളം യാത്ര ചെയ്ത് വേണം പല൪ക്കും സ്വന്തം നാടുകളിൽ എത്താൻ. ഏതായാലും ആ ദിനമാണ് അവ൪ കാത്തിരിക്കുന്നത്. അന്നാണ് അവരുടെ യഥാ൪ഥ പെരുന്നാൾ.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.