ഉത്തരാഖണ്ഡിലെ ഗ്രാമം ഓര്‍ത്തഡോക്സ് സഭ ദത്തെടുക്കും

കോട്ടയം: ഉത്തരാഖണ്ഡിൽ പ്രളയക്കെടുതി ബാധിച്ച ഒരുഗ്രാമത്തിൻെറ പുന൪നി൪മാണം ദൽഹി ഭദ്രാസനത്തോട് സഹകരിച്ച് ഏറ്റെടുക്കണമെന്ന സഭാ മിഷൻ സൊസൈറ്റിയുടെ നി൪ദേശം മലങ്കര ഓ൪ത്തഡോക്സ് സഭാ എപ്പിസ്കോപ്പൽ സുന്നഹദോസ് അംഗീകരിച്ചു.
അട്ടപ്പാടിയിൽ ഒമ്പത് ഗ്രാമങ്ങളിലെ 500 കുട്ടികൾക്ക് ഒരുവ൪ഷത്തേക്ക് പോഷകാഹാരം നൽകാനുള്ള പദ്ധതി നടപ്പാക്കും. ബസേലിയോസ് മാ൪ത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക  ബാവയുടെ അധ്യക്ഷതയിൽ കോട്ടയം കാതോലിക്കറ്റ് അരമന ഹാളിൽ ഈമാസം അഞ്ചിന് ആരംഭിച്ച യോഗം വെള്ളിയാഴ്ചയാണ് സമാപിച്ചത്. സഭാംഗങ്ങളിൽ അവയവദാന സന്നദ്ധത പ്രോത്സാഹിപ്പിക്കണമെന്ന് യോഗം തീരുമാനിച്ചു. പ്രളയദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുലക്ഷം രൂപ സംഭാവന ചെയ്തു.
സുന്നഹദോസ്  സെക്രട്ടറി ഡോ.മാത്യൂസ് മാ൪ സേവേറിയോസ് മെത്രാപ്പോലീത്ത  റിപ്പോ൪ട്ട് അവതരിപ്പിച്ചു. യൂഹാനോൻ മാ൪ മിലീത്തോസ്, ഡോ.യൂഹാനോൻ മാ൪ ക്രിസോസ്റ്റമോസ്, ഡോ.സക്കറിയാസ് മാ൪ അപ്രേം, എബ്രഹാം മാ൪ എപ്പിഫാനിയോസ് എന്നിവ൪ ധ്യാനം നയിച്ചു. സുന്നഹദോസ് സ്റ്റാൻഡിങ് കമ്മിറ്റി അംഗമായി തോമസ് മാ൪ അത്തനാസിയോസിനെ തെരഞ്ഞെടുത്തു. ഡോ.യൂഹാനോൻ മാ൪ ക്രിസോസ്റ്റമോസ്, ഡോ.ജോഷ്വാ മാ൪ നിക്കോദിമോസ്, ഡോ.തോമസ് മാ൪ അത്തനാസിയോസ്, ഗീവ൪ഗീസ് മാ൪ കൂറിലോസ്, ഫാ.ഡോ. ജേക്കബ് കുര്യൻ, ഫാ. എബ്രഹാം തോമസ്,ഒൗഗേൻ റമ്പാൻ, ഡോ.അലക്സ് പോൾ, വ൪ക്കി ജോൺ എന്നിവ൪ റിപ്പോ൪ട്ട് അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.