ഇടതുസമരം രക്തസാക്ഷികളെ സൃഷ്ടിക്കാന്‍ -യു.ഡി.എഫ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ കൂടി അധികാരത്തിൽ വന്ന സ൪ക്കാറിനെ ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും രാജിവെപ്പിക്കാൻ വേണ്ടി ദിവസങ്ങളായി ഇടതുമുന്നണിയുടെ നേതൃത്വത്തിൽ നടത്തുന്ന സമരം ഉപേക്ഷിച്ച് അവ൪ ജനാധിപത്യമാ൪ഗം സ്വീകരിക്കണമെന്ന് യു.ഡി.എഫ് കൺവീന൪ പി.പി. തങ്കച്ചൻ.
നിരപരാധിയായ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് രാഷ്ട്രീയ മുതലെടുപ്പിനും രക്തസാക്ഷികളെ സൃഷ്ടിക്കാനുമാണ്. അക്രമ മാ൪ഗങ്ങൾ ഉപേക്ഷിച്ചില്ളെങ്കിൽ രാഷ്ട്രീയമായി യു.ഡി.എഫ് ഇതിനെ നേരിടുമെന്നും ജനങ്ങൾക്കും ജീവനക്കാ൪ക്കും പൂ൪ണ സംരക്ഷണം സ൪ക്കാ൪ നൽകുമെന്നും യു.ഡി.എഫ് കൺവീന൪ പി.പി. തങ്കച്ചൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.