തിരുവനന്തപുരം: സോളാ൪ തട്ടിപ്പുകേസിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി രാജിവെച്ചുള്ള ജുഡീഷ്യൽ അന്വേഷണമാണ് ജനങ്ങൾ ആവശ്യപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ. ജഗതിയിൽ കഴിഞ്ഞ ദിവസം പൊലീസ് പൊളിച്ചുമാറ്റാൻ ശ്രമിച്ച സമരക്കാ൪ക്കുള്ള ഭക്ഷണപ്പന്തലിൽ എത്തിയ വി.എസ്. മാധ്യമ പ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു. രാജിയില്ലാതെയുള്ള അന്വേഷണം സ്വീകാര്യമല്ല. ഉമ്മൻചാണ്ടിയെന്ന അഴിമതി വീരൻെറ രാജിയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.