രാജിയില്ല; അന്വേഷണ പരിധിയില്‍ ഓഫിസില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: സോളാ൪ വിഷയത്തിൽ രാജിവെക്കില്ളെന്നും ജുഡീഷ്യൽ അന്വേഷണപരിധിയിൽ തൻെറ ഓഫിസ് പ്രധാന വിഷയമാവില്ളെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി. എൽ.ഡി.എഫ് സമര പശ്ചാത്തലത്തിൽ മന്ത്രിമാരുടെയും യു.ഡി.എഫ് കക്ഷി നേതാക്കളുടെയും യോഗശേഷം നടത്തിയ വാ൪ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഉപരോധം പിൻവലിച്ച ഇടതുമുന്നണി തീരുമാനത്തെ മുഖ്യമന്ത്രി  സ്വാഗതം ചെയ്തു. സമരം വിജയമാണോ അല്ലയോയെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്.  സമരം അവസാനിപ്പിക്കുന്നതിന് പകരം പിണറായി വിജയൻ പ്രതിയായ ലാവലിൻ കേസിൽ സഹായിക്കാമെന്ന ഉറപ്പ് സ൪ക്കാ൪ നൽകിയെന്ന ആക്ഷേപം ശരിയല്ല.
  സോളാ൪ തട്ടിപ്പ് എങ്ങനെ നടന്നു, എന്ന് തുടങ്ങി, ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ, സ൪ക്കാറിന് എന്തെങ്കിലും നഷ്ടമുണ്ടോ, തട്ടിപ്പുകാ൪ക്ക് ലാഭം കിട്ടാൻ ആരെങ്കിലും കൂട്ടുനിന്നിട്ടുണ്ടോ തുടങ്ങിയവയും ഇതിന് ഉപോൽബലകമായ കാര്യങ്ങളുമാണ് ജുഡീഷ്യൽ അന്വേഷണപരിധിയിൽ വരിക.
തൻെറ ഓഫിസിന് സോളാ൪ തട്ടിപ്പുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ പ്രതിപക്ഷത്തിന് ഇതുവരെ സാധിച്ചില്ല. ഇതേവരെ നടന്ന അന്വേഷണത്തിലും ഇക്കാര്യം തെളിയിക്കപ്പെട്ടില്ല. പ്രതികൾക്കെതിരെ 2006 മുതൽ 2009 വരെയുള്ള കേസുകളും ജുഡീഷ്യൽ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയ൪ന്നാൽ പരിഗണിക്കും. ജുഡീഷ്യൽ അന്വേഷണത്തിൻെറ പേരിൽ രാജിവെക്കില്ല അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.