ന്യൂദൽഹി: സോളാ൪ വിവാദത്തിൻെറ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാജിയും ജുഡീഷ്യൽ അന്വേഷണവും ആവശ്യപ്പെട്ട് നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധ സമരത്തെക്കുറിച്ച് സി.പി.എം കേന്ദ്രനേതൃത്വത്തിന് സമ്മിശ്ര പ്രതികരണം. വെള്ളിയാഴ്ച നടന്ന പോളിറ്റ് ബ്യൂറോ യോഗത്തിലാണ് സമരത്തിൻെറ ഫലപ്രാപ്തിയെക്കുറിച്ച് ഭിന്നാഭിപ്രായം ഉയ൪ന്നത്. ശനി, ഞായ൪ ദിവസങ്ങളിലായി നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തിലും സമരത്തെക്കുറിച്ച് സംസ്ഥാന കമ്മിറ്റി നൽകിയ റിപ്പോ൪ട്ട് ച൪ച്ചക്കു വരും.
പാ൪ട്ടി അണികളുടെ ആത്മവീര്യം ഉണ൪ത്താൻ സെക്രട്ടേറിയറ്റ് ഉപരോധ സമരം സഹായിച്ചുവെന്ന കാര്യത്തിൽ പാ൪ട്ടിക്ക് ഏകാഭിപ്രായമാണ്. എന്നാൽ അതിൻെറ പരിണതി പ്രവ൪ത്തകരെ നിരാശരാക്കിയെന്ന കാഴ്ചപ്പാടും നിലനിൽക്കുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തു നിന്നുള്ള റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിൽ കേന്ദ്രനേതൃത്വം വിഷയം പരിശോധിക്കുന്നത്. പാ൪ട്ടിയുടെ സമ്മ൪ദത്തിന് വഴങ്ങി ജുഡീഷ്യൽ അന്വേഷണം നടത്താൻ സ൪ക്കാ൪ സന്നദ്ധമാവേണ്ടിവന്നുവെന്നാണ് പി.ബി അംഗം സീതാറാം യെച്ചൂരി മാധ്യമങ്ങളോട് വിശദീകരിച്ചത്. സംസ്ഥാനത്തു നിന്നുള്ള റിപ്പോ൪ട്ട് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ സംഘടനാ പ്രശ്നങ്ങൾ പരിശോധിക്കാൻ നിയോഗിച്ച പി.ബി കമീഷൻ വൈകാതെ കേരളത്തിലത്തെും. സോളാ൪ പ്രശ്നത്തിൽ കോൺഗ്രസിലും യു.ഡി.എഫിലും ഭിന്നത മൂ൪ച്ഛിച്ച സമയത്ത് പി.ബി കമീഷൻ പോവുന്നത് ജനശ്രദ്ധ മാറ്റുമെന്നു കണ്ടാണ് നേരത്തേ യാത്ര മാറ്റിവെച്ചത്.
പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് വി.എസ്. അച്യുതാനന്ദനെ മാറ്റണമെന്ന സംസ്ഥാന സമിതിയുടെ ശിപാ൪ശയും വി.എസിനെതിരെ വിവിധ ആരോപണങ്ങൾ ഉയ൪ത്തുന്ന പി. കരുണാകരൻ കമീഷൻ റിപ്പോ൪ട്ടും ഉൾപ്പെടെയുള്ള സംഘടനാ കാര്യങ്ങളാണ് പി.ബി കമീഷൻ പരിശോധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.