തിരുവനന്തപുരം: സേളാ൪തട്ടിപ്പ് കേസിൽ ജുഡീഷ്യൽ അന്വേഷണത്തിൻെറ ടേംസ് ഓഫ് റഫറൻസിൽ മുഖ്യമന്ത്രിയുടെ ഓഫിസ് ഉൾപ്പെടില്ളെങ്കിലും വേണമെങ്കിൽ അന്വേഷണം പുരോഗമിക്കുമ്പോൾ ജഡ്ജിക്ക് ഉൾപ്പെടുത്താനാകുമെന്ന് കോൺഗ്രസിൽ അഭിപ്രായം. കേന്ദ്രമന്ത്രി വയലാ൪ രവിയും കെ. മുരളീധരൻ എം.എൽ.എ യും ആണ് ഇത്തരത്തിൽ അഭിപ്രായം പ്രകടിപ്പിച്ചത്. ടേംസ് ഓഫ് റഫറൻസിൽ ഇല്ലാത്ത കാര്യങ്ങളും നടപടികൾ പുരോഗമിക്കുമ്പോൾ ജഡ്ജിക്ക് അന്വേഷണപരിധിയിൽ കൊണ്ടുവരാനാകുമെന്ന് ഇരുനേതാക്കളും വ്യക്തമാക്കി. എന്നാൽ ഒരുതെളിവും ഹാജരാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇപ്പോൾ അതിൻെറ ആവശ്യമില്ളെന്നും അവ൪ പറഞ്ഞു.
ജുഡീഷ്യൽ അന്വേഷണപരിധിയിൽ മുഖ്യമന്ത്രിയുടെ ഓഫിസിനെ ഇപ്പോൾത്തന്നെ ഉൾപ്പെടുത്തണമെന്ന് പറയുന്നത് രാഷ്ട്രീയോദ്ദേശ്യത്തോടെയാണെന്ന് കേന്ദ്രമന്ത്രി വയലാ൪ രവി കുറ്റപ്പെടുത്തി. അന്വേഷണം പുരോഗമിക്കുമ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെളിവ് ലഭിച്ചാൽ ജഡ്ജിക്ക് സ്വമേധയാ അന്വേഷിക്കാം.
ഘടകകക്ഷികൾ നല്ല ബന്ധത്തിൽ മുന്നോട്ടു പോകണമെന്നതാണ് തൻെറ അഭിപ്രായമെന്ന് പി.സി. ജോ൪ജിൻെറ പ്രസ്താവന ശ്രദ്ധയിൽപെടുത്തിയപ്പോൾ അദ്ദേഹം മറുപടി നൽകി.
പി.സി. ജോ൪ജിനെതിരെ യൂത്ത് കോൺഗ്രസ് നടത്തുന്ന സമരത്തെക്കുറിച്ച് ഒന്നും പറയാനില്ല. അത് ബന്ധപ്പെട്ട നേതൃത്വമാണ് പരിശോധിക്കേണ്ടത്. ജോ൪ജിൻെറപ്രസ്താവന സ൪ക്കാറിനും മുന്നണിക്കും ദോഷം ചെയ്യുന്നുണ്ട്.
സ൪ക്കാറിനെ നിലനി൪ത്താനുള്ള ബാധ്യത കോൺഗ്രസിന് മാത്രമല്ല. ഉപരോധസമരം പിൻവലിച്ചതിൽ സ൪ക്കാറും സി.പി.എമ്മും തമ്മിൽ രഹസ്യധാരണയുണ്ടോയെന്ന് തനിക്കറിയില്ളെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.മുഖ്യമന്ത്രിക്കെതിരെ വേണ്ടത്ര തെളിവുകൾ ഇപ്പോൾ ഇല്ലാത്ത സാഹചര്യത്തിൽ അദ്ദേഹത്തേയോ ഓഫിസിനെയോ അന്വേഷണപരിധിയിൽ ഉൾപ്പെടുത്തേണ്ടതില്ളെന്ന് മുരളീധരനും വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെളിവുകൾ ലഭിക്കുകയാണെങ്കിൽ അപ്പോൾ കമീഷന് തീരുമാനമെടുക്കാം. ഇടതുമുന്നണി നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധം പരാജയപ്പെട്ട ഒരു സമരമാണ്.
പി.സി. ജോ൪ജിനെ കേരളകോൺഗ്രസ് നിയന്ത്രിക്കണം. അല്ളെങ്കിൽ പാ൪ട്ടിയുടെ അറിവോടെയാണ് അദ്ദേഹം കോൺഗ്രസിനെതിരെ പ്രസ്താവന നടത്തുന്നതെന്ന് കരുതേണ്ടിവരും.
ഈ നിലയിൽ പോയാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.