ഐ.ഐ.എസ്.ആറിന്‍െറ പേരില്‍ നിയമന തട്ടിപ്പ്: മുന്‍ ജീവനക്കാരി അറസ്റ്റില്‍

കോഴിക്കോട്: കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൻെറ (ഐ.ഐ.എസ്.ആ൪) പേരിൽ ലക്ഷങ്ങളുടെ നിയമന തട്ടിപ്പ് നടത്തിയ മുൻ താൽക്കാലിക ജീവനക്കാരിയെ ചേവായൂ൪ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കുറ്റിക്കാട്ടൂ൪ ഇടിയപ്പാത്ത് വീട്ടിൽ ഐ. സുരഭി കൃഷ്ണയെയാണ്(24) കുറ്റിക്കാട്ടൂരിലെ വസതിയിൽനിന്നും എസ്.ഐ ബി.കെ. സിജുവിൻെറ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ചെലവൂരിലെ കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽ ക്ള൪ക്ക് നിയമനത്തിന് നാലുലക്ഷം രൂപ കൈക്കൂലി നൽകിയ യുവാവിൻെറ പരാതിയിലാണ് വെള്ളിയാഴ്ച ഉച്ചക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്. ജോലി വാഗ്ദാനം ചെയ്ത് പലരിൽനിന്നായി 33.85 ലക്ഷം രൂപ തട്ടിയെടുത്തതിൻെറ രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാനിയമം 420, 468 വകുപ്പുകൾ പ്രകാരം വഞ്ചന, വ്യാജരേഖ ചമക്കുക, അന്യായമായി ലാഭമുണ്ടാക്കുക തുടങ്ങിയ വിവിധ കുറ്റങ്ങൾ ചുമത്തി കോടതിയിൽ ഹാജരാക്കിയ യുവതിയെ 24 വരെ റിമാൻഡ് ചെയ്തു. ബന്ധപ്പെട്ട മജിസ്ട്രേറ്റ് വെള്ളിയാഴ്ച അവധിയായതിനാൽ പ്രതിയെ ശനിയാഴ്ച വീണ്ടും ഹാജരാക്കാൻ കോടതി നി൪ദേശം നൽകി.
നിയമന തട്ടിപ്പ് സംബന്ധിച്ച് ഐ.ഐ.എസ്.ആ൪ ഡയറക്ട൪ നേരത്തേ പരാതി നൽകിയിരുന്നെങ്കിലും കേസെടുക്കാൻപോലും ആദ്യം പൊലീസ് തയാറായില്ല. സുരഭിക്കെതിരെ സി.ബി.ഐ അന്വേഷണം ആരംഭിച്ചതായ ‘മാധ്യമം’ വാ൪ത്തയത്തെുട൪ന്ന് വ്യാഴാഴ്ച തന്നെ കേസ് രജിസ്റ്റ൪ ചെയ്ത ചേവായൂ൪ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ച ചെലവൂരിലെ ഓഫിസിലത്തെിയ പൊലീസ്, യുവതി വ്യാജരേഖ ചമച്ചതിൻെറ രേഖകൾ കസ്റ്റഡിയിലെടുത്തു. കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം, മാതൃസ്ഥാപനമായ ദൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസ൪ച് (ഐ.സി.എ.ആ൪) എന്നിവയുടെ വ്യാജ ലെറ്റ൪ ഹെഡ്, വ്യാജ എംബ്ളം, ഡയറക്ടറുടെ വ്യാജ ഒപ്പ് എന്നിവ കസ്റ്റഡിയിൽ എടുത്തവയിൽ ഉൾപ്പെടും.
രണ്ട് സ്ഥാപനങ്ങളുടെയും ലെറ്റ൪ഹെഡിൽ യുവതി ഏതാനും പേ൪ക്ക് നിയമന ഉത്തരവ് നൽകിയിരുന്നു. ഇത്തരമൊരു വ്യാജ നിയമന ഉത്തരവുമായി എൽ.ഡി ക്ള൪ക്ക് ജോലിക്ക് മെഡി. കോളജ് സ്വദേശി  എത്തിയപ്പോഴാണ് തട്ടിപ്പിനെക്കുറിച്ചുള്ള ആദ്യവിവരം പുറത്തായത്. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസ൪ച്ചിൻെറ പേരിലുള്ള ലെറ്റ൪ ഹെഡിൽ മറ്റൊരാൾക്ക് നിയമന ഉത്തരവ് നൽകി താഴെ ബോ൪ഡ് ഓഫ് റിക്രൂട്ട്മെൻറ് എന്നെഴുതി ഒപ്പിട്ടിരുന്നു. ഈ ഒപ്പ് സുരഭി കൃഷ്ണയുടേതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. താൽക്കാലിക ജീവനക്കാരിയായി ജോലി ചെയ്യവെ വേതനം വാങ്ങിയ വൗച്ചറിൽ പതിച്ച ഒപ്പും നിയമന ഉത്തരവിലെ ഒപ്പും സാമ്യമുള്ളതാണ്. വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത ഒപ്പുകൾ വിദഗ്ധ പരിശോധനക്ക് ഫിംഗ൪പ്രിൻറ് ബ്യൂറോയിലേക്ക് അയക്കുമെന്ന് ചേവായൂ൪ എസ്.ഐ പറഞ്ഞു. ഇതിനകം കോടിയിലധികം രൂപയുടെ തട്ടിപ്പ് യുവതി നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.