ഡാമുകള്‍ നിറഞ്ഞുകവിയുമ്പോഴും ഉപഭോക്താക്കളെ പിഴിയാന്‍ ബോര്‍ഡ് നീക്കം

തിരുവനന്തപുരം: അണക്കെട്ടുകൾ നിറഞ്ഞു കിടക്കുമ്പോഴും ഉപഭോക്താക്കളെ പിഴിഞ്ഞ് കൂടുതൽ വരുമാനമുണ്ടാക്കാൻ വൈദ്യുതി ബോ൪ഡിൻെറ ശ്രമം. റെഗുലേറ്ററി കമീഷൻ തള്ളിയ കമ്മി കണക്കുകൾ പുന$പരിശോധനക്കായി വീണ്ടും സമ൪പ്പിച്ച വൈദ്യുതി ബോ൪ഡ് കഴിഞ്ഞ വ൪ഷം താപവൈദ്യുതി വാങ്ങിയതിൻെറ പേരിൽ സ൪ച്ചാ൪ജ് ചുമത്തുന്നതും ആലോചിക്കുകയാണ്. അണക്കെട്ടുകൾ തുറന്നു വിടേണ്ട സാഹചര്യത്തിൽ വൈദ്യുതി വിൽക്കുന്നതിനിടയിലാണ് ഈ നീക്കം.
കനത്ത മഴയിൽ അണക്കെട്ടുകൾ നിറഞ്ഞതിനാൽ ഒരു മാസമായി ബോ൪ഡ് വൈദ്യുതി വിൽക്കുകയാണ്. കൂടാതെ  സെപ്റ്റംബ൪ 30 വരെ പ്രതിദിനം 200 മെഗാവാട്ട് വൈദ്യുതി വീതം ടെൻഡറിലൂടെ വിൽക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രതീക്ഷിച്ചതിനെക്കാൾ അധിക ജലം കിട്ടുകയും വൈദ്യുതി വിൽക്കുകയും ചെയ്യുന്നതിലൂടെ സാമ്പത്തിക സുസ്ഥിരതയിലായ ബോ൪ഡ് ഇക്കൊല്ലം കൂടുതൽ കമ്മിയുണ്ടെന്ന് കാണിച്ച് റെഗുലേറ്ററി കമീഷനെ സമീപിച്ചിരിക്കുകയാണ്.
നടപ്പ് വ൪ഷം 2758.67 കോടിയുടെ കമ്മി ഉണ്ടെന്നാണ് ബോ൪ഡ് റെഗുലേറ്ററി കമീഷനെ ആദ്യം അറിയിച്ചത്. എന്നാൽ 1049.91 കോടിയുടെ കമ്മിയേ അനുവദിച്ചിട്ടുള്ളൂ. 1708 കോടിയുടെ കമ്മി കണക്കുകൾ തള്ളി. കമീഷൻെറ തീരുമാനത്തിനെതിരെ ബോ൪ഡ് റിവ്യൂ ഹരജി നൽകിയിരിക്കുകയാണ്. കമീഷൻ നിരാകരിച്ച തുക കൂടി അനുവദിക്കണമെന്നാണ് ബോ൪ഡ് ആവശ്യം. കഴിഞ്ഞ വ൪ഷം മഴ കുറവായതിൻെറ പേരിൽ താപവൈദ്യുതി കൂടുതൽ വാങ്ങിയതിന് അധികം വേണ്ടി വന്ന തുക ആവശ്യപ്പെട്ട് കമീഷനെ സമീപിക്കാനും ആലോചിക്കുന്നു. ഏകദേശം 1500 കോടിയോളം വരുമിത്.
ഇവ അംഗീകരിക്കപ്പെട്ടാൽ ആ ബാധ്യത മുഴുവൻ ഉപഭോക്താക്കൾക്ക് മുകളിൽ നിരക്ക് വ൪ധനയായോ ഇന്ധന സ൪ച്ചാ൪ജായോ വരും. കൂടുതൽ മഴ കിട്ടിയ സാഹചര്യത്തിൽ ഇക്കൊല്ലം വ൪ധിപ്പിച്ച വൈദ്യുതി നിരക്കെങ്കിലും കുറക്കേണ്ട സാഹചര്യമുണ്ട്. ഈ ആവശ്യം ശക്തമായതോടെയാണ് പഴയ കണക്കുകൾ ബോ൪ഡ് പൊടിതട്ടിയെടുത്തത്. നിരക്ക് കുറക്കില്ളെന്ന നിലപാടാണ് ബോ൪ഡ്.
ആഗസ്റ്റ് 27 മുതൽ സെപ്റ്റംബ൪ 30 വരെ വൈദ്യുതി വിൽക്കാനാണ്  ടെൻഡ൪ വിളിച്ചത്. എന്നാൽ ടെൻഡറിനോട് തണുത്ത പ്രതികരണമാണുണ്ടായത്. ഒരു ടെൻഡ൪ മാത്രം ലഭിച്ച സാഹചര്യത്തിൽ ഈ മാസം 29ലേക്ക് നീട്ടി. തെക്കൻ സംസ്ഥാനങ്ങളിലെല്ലാം ഇത്തവണ നല്ല മഴ ലഭിച്ച സാഹചര്യത്തിൽ വൈദ്യുതിക്ക് ആവശ്യക്കാ൪ കുറവാണ്.
അതേസമയം ഇന്നലെ വൈദ്യുതി ഉപഭോഗം 57.32 ദശലക്ഷം യൂനിറ്റായി  ഉയ൪ന്നു. മഴ തുടങ്ങിയതോടെ ശരാശരി  53 ദശലക്ഷത്തിൽ താഴെയായിരുന്ന ഉപയോഗം മഴ കുറഞ്ഞതോടെയാണ് ഉയ൪ന്നത്. ഇന്നലെ 35.28 ദശലക്ഷം യൂനിറ്റാണ് ഉൽപാദിപ്പിച്ചത്. കേന്ദ്ര വിഹിതം വാങ്ങുന്നതും കഴിഞ്ഞ ദിവസങ്ങളിൽ കുറച്ചിരുന്നു. ശനിയാഴ്ചത്തെ കണക്ക് പ്രകാരം 3865.51 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം അണക്കെട്ടുകളിലുണ്ട്.   മഴ മാറിയിട്ടും 93 ശതമാനവും നിറഞ്ഞു കിടക്കുകയാണ്.
ഇടുക്കിയിൽ 92 ശതമാനം വെള്ളമുണ്ട്. ഇവിടെ നിന്ന് 2024 ദശലക്ഷം യൂനിറ്റ് ഉൽപാദിപ്പിക്കാനാകും. പമ്പകക്കി 94ശതമാനം, ഷോളയാ൪, 100 ഇടമലയാ൪ 100, കുണ്ടള 81, മാട്ടുപെട്ടി 99, കുറ്റ്യാടി 84, താരിയോട് 99, ആനയിറങ്കൽ 53, പൊന്മുടി 94, നേര്യമംഗലം 83, പെരിങ്ങൽ 94, ലോവ൪പെരിയാ൪ 51 എന്നിങ്ങനെയാണ് പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ്. മിക്ക നിലയങ്ങളിലും ഉൽപാദനം പൂ൪ണ തോതിലാണ്. ഇടുക്കിയിൽ  ഇന്നലെ 12.77 ദശലക്ഷം യൂനിറ്റ്് ഉൽപാദിപ്പിച്ചു. ശബരിഗിരി 5.32 ദശലക്ഷം, ഇടമലയാ൪ 1.8 ദശലക്ഷം, കുറ്റ്യാടി 4.14ദശലക്ഷം, നേര്യമംഗലം 1.85 ദശലക്ഷം, ലോവ൪ പെരിയാ൪ 2.71 ദശലക്ഷം എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസത്തെ ഉൽപാദനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.