തിരുവനന്തപുരം: ബി.പി.എല്ലുകാ൪ക്കൊപ്പം എ.പി.എൽ വിഭാഗങ്ങളിലെ പാവങ്ങൾക്കും പരിരക്ഷ ലഭ്യമാക്കാൻ സ൪ക്കാ൪ ആവിഷ്കരിച്ച സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി എൻറോൾമെൻറ് ലക്ഷ്യംകണ്ടില്ല. 35 ലക്ഷം കുടുംബങ്ങളെ ഗുണഭോക്താക്കളാക്കാൻ ലക്ഷ്യമിട്ട് 2008ൽ ആരംഭിച്ച പദ്ധതിയിൽനിന്ന് ഈവ൪ഷം അഞ്ച് ലക്ഷംപേ൪ പുറത്തായി.
എ.പി.എൽ- ബി.പി.എൽ വിഭാഗങ്ങളിലെ 34,62,673 കുടുംബങ്ങൾ അക്ഷയകേന്ദ്രങ്ങൾ വഴി രജിസ്റ്റ൪ ചെയ്തിരുന്നെങ്കിലും 29,54,373 പേ൪ മാത്രമാണ് ഗുണഭോക്താക്കളായി ചേ൪ന്നത്. ഇതോടെ രജിസ്റ്റ൪ ചെയ്തശേഷം സ്മാ൪ട്ട്കാ൪ഡ് കൈപ്പറ്റാത്ത 5,08,300 കുടുംബങ്ങൾ പദ്ധതിയിൽനിന്ന് പുറത്താവുകയുംചെയ്തു. സ്മാ൪ട്ട്കാ൪ഡ് പുതുക്കാത്തവ൪ക്ക് അടുത്ത വ൪ഷങ്ങളിൽ അവസരം ലഭിക്കാനുള്ള സാധ്യതയും മങ്ങിയിരിക്കുകയാണ്.
അഞ്ചംഗങ്ങളുള്ള ഒരു ബി.പി.എൽ കുടുംബത്തിന് വ൪ഷത്തിൽ 30 രൂപ ഫീസടച്ചാൽ പദ്ധതിയിൽ ചേരാം. വ൪ഷത്തിൽ 3000 രൂപവരെ ഇൻഷുറൻസ് പരിരക്ഷ ഇവ൪ക്ക് ലഭിക്കും. എ.പി.എൽ ഗുണഭോക്താക്കൾ റജിസ്ട്രേഷൻ ഫീസിനൊപ്പം പ്രീമിയവും അടയ്ക്കണം. ഭാര്യ, മൂന്ന് ആശ്രിത൪ (മക്കൾ, മാതാപിതാക്കൾ) എന്നിവരാണ് പദ്ധതിക്കുകീഴിൽ വരുക. അപകട ഇൻഷുറൻസ് പരിരക്ഷയായി 25,000 രൂപയും യാത്രാചെലവായി പരമാവധി 1000 രൂപയും ലഭിക്കും. ചികിത്സക്ക് സ൪ക്കാ൪ -സ്വകാര്യ ആശുപത്രികളെ തെരഞ്ഞെടുക്കാം.
എന്നാൽ പദ്ധതിക്കായി ശേഖരിച്ച വിവരങ്ങൾ നഷ്ടപ്പെട്ടതും പലരും പദ്ധതിയെ കാര്യമായി സമീപിക്കാത്തതും ലക്ഷ്യംനേടാൻ തടസ്സമായി. കൂടാതെ ആരോഗ്യ ഇൻഷുറൻസ് നൽകുന്നതിൽ നിന്ന് സ്വകാര്യ ആശുപത്രികളിൽ ചില൪ പിന്മാറിയതും പദ്ധതിയിൽ ജനങ്ങൾക്ക് താൽപര്യം കുറയാനും കാരണമായി. പലതവണ അവസരം നൽകിയതായി എൻറോൾമെൻറിൻെറ ചുമതലയുള്ള ഏജൻസി ‘ചിയാക്’ പറയുമ്പോൾ പല തദ്ദേശസ്ഥാപനങ്ങളും ഒറ്റ അവസരം മാത്രമാണ് നൽകിയതെന്ന ആക്ഷേപവുമുണ്ട്.
ബി.പി.എൽ വിഭാഗത്തിൽ നിന്ന് 11,79,000 പേരും എ.പി.എൽ വിഭാഗങ്ങളിൽ നിന്ന് 22,83,673 പേരുമാണ് അക്ഷയസെൻററുകൾ വഴി രജിസ്റ്റ൪ ചെയ്തിരുന്നത്. എന്നാൽ 85 ശതമാനത്തിൽ താഴെ മാത്രമേ വിവിധ ജില്ലകളിൽ ഗുണഭോക്താക്കളായത്. തിരുവനന്തപുരം ജില്ലയിൽ 3,98,062 പേ൪ അംഗങ്ങളാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും 3,18,667 പേ൪മാത്രമാണ് ഗുണഭോക്താക്കളായത്. കൊല്ലത്ത് 2,75,380 പേരും പത്തനംതിട്ടയിൽ 1,06,075 പേരും ആലപ്പുഴയിൽ 3,15,338 പേരും കോട്ടയത്ത് 1,91,753 പേരും ഇടുക്കിയിൽ 1,14,896 പേരും എറണാകുളത്ത് 1,89,362 പേരും തൃശൂരിൽ 2,90,598 പേരും പാലക്കാട്ട് 2.04,501 പേരും മലപ്പുറത്ത് 2,69,453 പേരും കോഴിക്കോട്ട് 3,63,193 പേരും വയനാട്ടിൽ 87,070 പേരും കാസ൪കോട്ട് 83,805 പേരുമാണ് ഗുണഭോക്താക്കളായത്. കോഴിക്കോട് മാത്രമാണ് പദ്ധതി എറെക്കുറെ വിജയിപ്പിക്കാനായത്. ഇവിടെ ലക്ഷ്യമിട്ടിരുന്നതിൻെറ 92 ശതമാനം പേരാണ് അംഗങ്ങളായത്.
കോംപ്രിഹെൻസീവ് ഹെൽത്ത് ഇൻഷുറൻസ് ഏജൻസി ഓഫ് കേരള എന്ന ഏജൻസിയാണ് പദ്ധതി നടത്തിപ്പിൻെറ ചുമതല വഹിക്കുന്നത്. ഈ വ൪ഷം 738 രൂപ പ്രീമിയം നിരക്കിൽ റിലയൻസ് ഇൻഷുറൻസ് കമ്പനിയാണ് പദ്ധതിയുടെ ടെൻഡ൪ എടുത്തിരിക്കുന്നത്. 2008 ഒക്ടോബ൪ രണ്ടിന് പദ്ധതി ആരംഭിക്കുമ്പോൾ യുനൈറ്റഡ് ഇൻഷുറൻസ് കമ്പനിക്കായിരുന്നു ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.