തിരുവനന്തപുരം: സോളാ൪ കേസിലെ ജുഡീഷ്യൽ അന്വേഷണ പരിധിയിൽ വരുന്ന വിഷയങ്ങൾ മന്ത്രിഭായോഗം ച൪ച്ച ചെയ്തില്ല. സിറ്റിങ് ആവശ്യപ്പെട്ടുകൊണ്ട് സ൪ക്കാ൪ നൽകിയ കത്തിന് ഹൈകോടതി രജിസ്ട്രാ൪ മറുപടി നൽകാത്തതിനാലാണ് ധൃതി പിടിച്ച് തീരുമാനം എടുക്കാത്തതെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി അറിയിച്ചു. ഒന്നും മറച്ചുവെക്കാൻ സ൪ക്കാ൪ ആഗ്രഹിക്കുന്നില്ല. യാതൊരു സംശയവും അവശേഷിക്കാത്ത തരത്തിൽ കാര്യങ്ങൾ ചെയ്യണമെന്നാണ് സ൪ക്കാ൪ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇനിയും സംശയം മാറാത്തവ൪ക്ക് ടേംസ് ഓഫ് റഫറൻസ് വരുമ്പോൾ എല്ലാ സംശയങ്ങളും മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.