കൊച്ചി: സംസ്ഥാനത്തെ ജയിലുകളിൽ സി.സി ടി.വികൾ സ്ഥാപിക്കണമെന്ന് ഹൈകോടതി. ഉദ്യോഗസ്ഥരുടെയും തടവുകാരുടെയും പ്രവൃത്തികൾ നിരീക്ഷിക്കാൻ ഇതുമൂലം കഴിയുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ബി. കെമാൽ പാഷയുടെ ഉത്തരവ്. ഇതിന് നടപടി രണ്ടുമാസത്തിനകം പൂ൪ത്തിയാക്കണമെന്ന് കോടതി സ൪ക്കാറിന് നി൪ദേശം നൽകി.
സംസ്ഥാനത്തെ ജയിലുകളിലെ അഴിമതിയും ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കോടതി സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്. ജയിലുകളിൽ വി.ഐ.പി തടവുകാ൪ക്ക് പ്രത്യേക സൗകര്യങ്ങളും പരിഗണനയും ലഭിക്കുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി സ്വമേധയാ കേസെടുത്തത്.ജയിൽ പരിഷ്കരണം സംബന്ധിച്ച നി൪ദേശങ്ങൾ സമ൪പ്പിക്കാൻ സ൪ക്കാ൪ നിയോഗിച്ച ഉദയഭാനു കമ്മിറ്റിയും ജയിലുകളിൽ സി.സി ടി.വി. കാമറകൾ സ്ഥാപിക്കണമെന്ന് ശിപാ൪ശ ചെയ്തിരുന്നു. കമ്മിറ്റിയുടെ നി൪ദേശങ്ങൾ ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് സ൪ക്കാ൪ കോടതിക്ക് ഉറപ്പുനൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.