മീഡിയവണ്‍ ഇനി ഡിഷ് ടി.വിയിലും

കോഴിക്കോട്: മലയാളികളുടെ പ്രിയപ്പെട്ട വാ൪ത്ത-വിനോദ ചാനലായ ‘മീഡിയവൺ’ ഡിഷ് ടി.വി നെറ്റ്വ൪ക്കിൽ ലഭ്യമായിത്തുടങ്ങി. ചാനൽ നമ്പ൪ 954ൽ ഇനി ലോകമെമ്പാടുമുള്ള മലയാളികൾക്ക് മീഡിയവൺ ആസ്വദിക്കാനാവും. ഡിഷ് ടി.വി വരിക്കാ൪ക്ക് അധിക തുകയില്ലാതെ ചാനൽ ലഭ്യമാവും.
മാധ്യമം ഗ്രൂപ്പിൻെറ ‘മീഡിയവൺ’ ചാനൽ ഡിഷ് ടി.വിയിൽ ചേ൪ത്തത് മലയാളികൾക്കുള്ള ഓണസമ്മാനമാണെന്ന് ഡിഷ് ടി.വി ഇന്ത്യയുടെ ചീഫ് ഓപറേറ്റിങ് ഓഫിസ൪ സലിൽ കപൂ൪ പറഞ്ഞു. കേരളത്തിലെ എല്ലാ പ്രധാനപ്പെട്ട കേബ്ൾ ശൃംഖലകളിലും ഡി.ടി.എച്ച് പ്ളാറ്റ്ഫോമുകളിലും മീഡിയവൺ ഇപ്പോൾ ലഭ്യമാണ്. എ.സി.വി, ഡെൻ, സി.ഒ.എ തുടങ്ങിയ സംസ്ഥാനതല കേബ്ൾ സ൪വീസുകളിലും പ്രാദേശികമായ ഒട്ടനവധി കേബ്ൾ നെറ്റ്വ൪ക്കുകളിലും മീഡിയവണിൻെറ മിഴിവാ൪ന്ന ദൃശ്യങ്ങൾ ലഭിക്കുന്നുണ്ട്. സൺ ഡയറക്ടിലെ മലയാളം ഗ്രൂപ്പിൽ മീഡിയവൺ ദൃശ്യമാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ മറ്റ് പ്രധാന ഡി.ടി.എച്ചുകളിലും മീഡിയവൺ ലഭ്യമാവും.
www.mediaonetv.in എന്ന വെബ്സൈറ്റിലൂടെ ലൈവായും അല്ലാതെയും മീഡിയ വൺ ദൃശ്യങ്ങൾ ആസ്വദിക്കാനാവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.