വിദ്യാര്‍ഥി സ്കൂള്‍ ലാബില്‍ കുഴഞ്ഞുവീണു മരിച്ചു

പത്തനംതിട്ട: തിരുവല്ല അമൃത വിദ്യാലയ സ്കൂളിലെ പത്താംക്ളാസ് വിദ്യാ൪ഥി ലാബിൽ കുഴഞ്ഞു വീണു മരിച്ചു. തിരുവല്ല വെംമ്പാല ലീലാഭവനിൽ സജീവിന്‍്റെ മകൻ അനന്തു സജീവ് (15) ആണ് മരിച്ചത്. ചൊവാഴ്ച ഉച്ചക്ക് രണ്ടരയോടെ സ്കൂളിലെ ബയോളജി ലാബിൽ കുഴഞ്ഞു വീണ അനന്തുവിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.