നിക്ഷേപത്തട്ടിപ്പ്: ധനകാര്യ സ്ഥാപനത്തിന്‍െറ പ്രൊമോട്ടര്‍ അറസ്റ്റില്‍

തൊടുപുഴ: നിക്ഷേപത്തട്ടിപ്പ് നടത്തിയെന്ന പരാതിയെ തുട൪ന്ന് ധനകാര്യ സ്ഥാപനത്തിൻെറ പ്രൊമോട്ടറെ പൊലീസ് അറസ്റ്റുചെയ്തു. അങ്കമാലി കേന്ദ്രീകരിച്ച് പ്രവ൪ത്തിക്കുന്ന രാജശ്രീ പണമിടപാട് സ്ഥാപനത്തിൻെറ പ്രൊമോട്ടറായ പടി കോടിക്കുളം ചെറുതോട്ടിൻകര കപ്പിലാംചോട് സജിമോനാണ് പിടിയിലായത്. മറ്റ് മൂന്നുപേരെക്കൂടി പിടികിട്ടാനുണ്ട്. അങ്കമാലിയിലെ നടത്തിപ്പുകാരായ ജോയി, പീറ്റ൪, പടി കോടിക്കുളം സ്വദേശി ഹാജറ എന്നിവരാണ് മറ്റ് പ്രതികൾ. സ്ഥാപനത്തിൻെറ പ്രൊമോട്ടറായ സജിമോനെ തിങ്കളാഴ്ച രാത്രി നാട്ടുകാരും പണം പിരിച്ചിരുന്ന സ്ത്രീകളും ചേ൪ന്ന് തടഞ്ഞുവെച്ച് കാളിയാ൪ പൊലീസിൽ ഏൽപിക്കുകയായിരുന്നു. ഇൻഷുറൻസും ലാഭവിഹിതവും വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ പിരിച്ചെടുത്ത ശേഷം മടക്കി നൽകിയില്ലെന്നാണ് പരാതി. സ്ത്രീകൾ മുഖേനെയാണ് നാട്ടിൻപുറങ്ങളിൽ പിരിവ് നടത്തിയിരുന്നത്. 100 രൂപ മുതൽ മുകളിലേക്ക് എത്ര വേണമെങ്കിലും നിക്ഷേപിക്കാമായിരുന്നു. നിക്ഷേപകന് ഇൻഷുറൻസ് പരിരക്ഷ ഉറപ്പുനൽകി, അഞ്ച് വ൪ഷത്തിന് ശേഷം അടച്ച തുകയും നിശ്ചിത വിഹിതവും വാഗ്ദാനം ചെയ്തു. എട്ടു വ൪ഷമായി ഇത്തരത്തിൽ പിരിവ് നടത്തിവരികയായിരുന്നു. ആദ്യ അഞ്ചു വ൪ഷം വാഗ്ദാനം കൃത്യമായി പാലിച്ചതായി നാട്ടുകാ൪ പറയുന്നു.
ഇതോടെ വിശ്വാസത്തിലായ ഇടപാടുകാ൪ വൻ തുകകൾ നൽകി തുടങ്ങി. എന്നാൽ, രണ്ടാം ഘട്ടം മൂന്നാം വ൪ഷത്തിലെത്തിയിട്ടും ആ൪ക്കും പണം മടക്കി നൽകില്ല. ഇതോടെയാണ് നിക്ഷേപക൪ സ്ഥാപനത്തിനെതിരെ രംഗത്തുവന്നത്. ആക്ഷൻ കൗൺസിലും രൂപവത്കരിച്ചിരുന്നു. പിരിവുകാരായ ഓരോ സ്ത്രീയും 10 ലക്ഷം രൂപയിലധികം പിരിച്ചെടുത്തതായാണ് പ്രാഥമിക വിവരം. പ്രമോട്ടറെ പിടികൂടിയതറിഞ്ഞ് നിരവധി ആളുകൾ പരാതിയുമായി കാളിയാ൪ പൊലീസ് സ്റ്റേഷനിലെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.