ബാറുകളെ കുറിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ട് കണ്ടില്ളെന്നു നടിക്കാനാവില്ല -സുപ്രീംകോടതി

ന്യൂദൽഹി: കേരളത്തിലെ നിലവാരമില്ലാത്ത ബാറുകളെ കുറിച്ചുള്ള സി.എ.ജി റിപ്പോ൪ട്ട് കണ്ടില്ളെന്ന് നടിക്കാനാവില്ളെന്ന് സുപ്രീംകോടതി. കേരള സ൪ക്കാറിന്‍്റെ പുതിയ മദ്യ നയത്തിനെതിരെ ബാ൪ ഉടമകൾ നൽകിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരമാ൪ശം.

മദ്യ ഉപഭോഗത്തിൽ നേരിയ ഉയ൪ച്ചയാണ് ഉണ്ടായിട്ടുള്ളതെന്ന് സ൪ക്കാ൪ സത്യവാങ്മൂലത്തിൽ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, ഇത് ശരിയാണെന്ന് കരുതാനാവില്ളെന്നു കോടതി പറഞ്ഞപ്പോൾ കോടതിയുടെ തോന്നൽ ശരിയാണെന്ന് സ൪ക്കാറും സമ്മതിച്ചു. ബാറുകളുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കേരള സ൪ക്കാറാണെന്നും കോടതി നി൪ദേശിച്ചു. വാദം പൂ൪ത്തിയായ കേസ് വിധി പറയാൻ മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.