തിരുവനന്തപുരം: നവ മാധ്യമ രംഗത്തെ വെല്ലുവിളി നേരിടാൻ സിനിമയുമായി സി.പി.എമ്മിൻെറ ഫേസ്ബുക് സെൽ. പൊതുജന മധ്യത്തിൽ സി.പി.എം നിലപാടുകളെ നവ മാധ്യമങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നത് പ്രതിരോധിക്കാൻ രൂപവത്കരിച്ച പാ൪ട്ടി സഹയാത്രികരുടെ കൂട്ടായ്മയായ ഫേസ്ബുക് സെൽ ഇൻറ൪നാഷനലാണ് ‘ലെഫ്റ്റ്, ലെഫ്റ്റ്, ലെഫ്റ്റ്’ എന്ന പേരിൽ നാലു മിനിറ്റും എട്ടു മിനിറ്റും നീണ്ട രണ്ട് ലഘുചിത്രങ്ങൾ നി൪മിച്ചത്.
സെപ്റ്റംബ൪ 11ന് സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിൽ സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ഇവയുടെ സീഡി പ്രകാശനം ചെയ്യുന്നതോടെ സൈബ൪ ലോകത്തെ പ്രചാരണ പോരാട്ടത്തിലേക്ക് പാ൪ട്ടി കാൽവെക്കും. പ്രകാശനത്തോടൊപ്പം തന്നെ സിനിമകൾ യുട്യൂബിൽ ലഭ്യമാക്കും. ഒന്നരലക്ഷം രൂപ ചെലവഴിച്ച് ഷൂട്ട് ചെയ്ത ചിത്രങ്ങൾക്കുവേണ്ട കഥാതന്തു വികസിച്ച് തിരക്കഥ ആയതുമുതൽ സംവിധായകൻെറ തെരഞ്ഞെടുപ്പും നി൪മാണച്ചെലവുമടക്കം ഫേസ്ബുക്കിലെ ച൪ച്ചകളിലൂടെയാണ് തീരുമാനിച്ചത്.
ആകെ 150ൽ താഴെ മാത്രം അംഗങ്ങളുള്ള ഫേസ്ബുക് സെല്ലിലേക്ക് സി.പി.എമ്മിൽ അംഗത്വം ലഭിക്കുന്ന അതേ ചിട്ടകളിലൂടെ മാത്രമാണ് കടക്കാനാവുക. ചേരാൻ ആഗ്രഹിക്കുന്നയാൾ പാ൪ട്ടി നിലപാട് അംഗീകരിക്കുന്നുണ്ടെന്ന് ഈ ഫേസ്ബുക് പേജിലെ നിലവിലെ അംഗം ശിപാ൪ശ ചെയ്താൽ മാത്രമേ ഇതിൽ അംഗത്വം നൽകുകയുള്ളൂ.
പുറമേക്ക് പാ൪ട്ടി നിയന്ത്രണമില്ളെങ്കിലും സംസ്ഥാന- ജില്ലാ നേതൃത്വത്തിൻെറ അറിവോടെയാണ് ഇപ്പോൾ സുപ്രധാന തീരുമാനങ്ങളെല്ലാം കൈക്കൊള്ളുന്നത്. സി.ഐ.ടി.യു അഖിലേന്ത്യാ വ൪ക്കിങ് കമ്മിറ്റിയംഗം പി.ജി. ദിലീപിൻെറ നേതൃത്വത്തിലുള്ള ഏഴു പേരടങ്ങുന്ന അഡ്മിനിസ്ട്രേറ്റിവ് പാനലാണ് സെല്ലിൻെറ പ്രവ൪ത്തനം നിയന്ത്രിക്കുന്നത് വ൪ഷം മുമ്പ് പാനൽ തെരഞ്ഞെടുപ്പ് നടന്നതും സൈബ൪ ലോകത്ത് ച൪ച്ച നടത്തിയായിരുന്നു. ഇടക്കാലത്ത് റിലീസ് ചെയ്ത, സി.പി.എം നേതൃത്വത്തെ കടന്നാക്രമിക്കുന്ന സിനിമ ച൪ച്ചയായതോടെയാണ് ഒരു യഥാ൪ഥ കമ്യൂണിസ്റ്റുകാരൻ ആരാണെന്ന് വിശദീകരിക്കുന്ന സിനിമയെക്കുറിച്ച് സെൽ ചിന്തിക്കാൻ തീരുമാനിച്ചതെന്ന് പി.ജി. ദിലീപ് പറയുന്നു. തെരഞ്ഞെടുത്ത കഥാതന്തു അഡ്മിനിസ്ട്രേറ്റിവ് പാനൽ ഫേസ്ബുക്കിൽ ച൪ച്ചക്ക് വെച്ചു.
അതിൻെറ അംഗീകാരത്തിനുശേഷം തിരക്കഥയും തിരുത്തലും സമാനമായി തന്നെ തീ൪പ്പാക്കി. സിനിമ എടുക്കുന്നതിൻെറ തുക സമാഹരിക്കാനായി ബാങ്ക് അക്കൗണ്ട് പേജിൽ പ്രസിദ്ധപ്പെടുത്തിയശേഷം അംഗങ്ങളിൽനിന്ന് 500 മുതൽ 5,000 രൂപ വരെ ശേഖരിച്ചു. പരസ്യ സംവിധായകൻ വിശാഖ് നായരെ സംവിധായകനായി തീരുമാനിച്ച് അഭിനേതാക്കളെയും തെരഞ്ഞെടുത്ത് രണ്ടാഴ്ച കൊണ്ടുതന്നെ ചിത്രീകരണം പൂ൪ത്തിയാക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞയാഴ്ച പിണറായി വിജയനു വേണ്ടി എ.കെ.ജി സെൻററിൽ ചിത്രങ്ങൾ പ്രദ൪ശിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.