തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രി പേയിങ് കൗണ്ടറിന് സമീപം പ്രവ൪ത്തിക്കുന്ന കാൻറീനിൽനിന്ന് വാങ്ങിയ ഭക്ഷണപ്പൊതിയിൽ ചത്ത പാമ്പിൻകുഞ്ഞിനെ കണ്ടത്തെി. ബുധനാഴ്ച രാവിലെ ഒമ്പതിനായിരുന്നു സംഭവം. ചികിത്സയിൽ കഴിയുന്ന മകന് കഴിക്കാൻവേണ്ടി ആര്യനാട് സ്വദേശി ഓമന കാൻറീനിൽനിന്ന് വാങ്ങിയ പാഴ്സലിലായിരുന്നു ചത്ത പാമ്പിൻകുഞ്ഞിനെ കണ്ടത്. അപ്പവും ഗ്രീൻപീസ് കറിയും പാഴ്സൽ വാങ്ങിയ ഓമന വാ൪ഡിലത്തെി മകന് നൽകി. കുറച്ച് കഴിച്ചശേഷം ഇയാൾ ബാക്കി ഭക്ഷണം മാതാവിന് നൽകി. ഓമന ആഹാരം കഴിക്കുന്നതിനിടെയാണ് 15 സെൻറീമീറ്ററോളം നീളമുള്ള ചത്ത പാമ്പിൻകുഞ്ഞിനെ കണ്ടത്തെിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവ൪ മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരെ വിവരം അറിയിച്ചു. വിവരമറിഞ്ഞ് മറ്റ് രോഗികളും കൂട്ടിരിപ്പുകാരും കാൻറീനിലത്തെി നടത്തിപ്പുകാരെ ചോദ്യംചെയ്യാൻ ശ്രമിച്ചത് സംഘ൪ഷത്തിന് കാരണമായി. മെഡിക്കൽ കോളജ് എസ്.ഐ ഷാജിമോൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തത്തെി. സംഭവമറിഞ്ഞതോടെ കാൻറീന് മുന്നിൽ ജനം തടിച്ചുകൂടി.
കാൻറീനിൽ പരിശോധനനടത്തിയ ഉദ്യോഗസ്ഥ൪ ആഹാരസാധനങ്ങളുടെ സാമ്പിൾ ശേഖരിച്ചു. കാൻറീൻ വൃത്തിഹീനമായ ചുറ്റുപാടിലാണ് പ്രവ൪ത്തിച്ചിരുന്നതെന്ന് വിലയിരുത്തി സ്ഥാപനം പൂട്ടിച്ചു. മെഡിക്കൽ കോളജിലെ ടീച്ചേഴ്സ് ക്രെഡിറ്റ് കോ ഓപറേറ്റീവ് സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള കാൻറീൻ സ്വകാര്യ വ്യക്തിക്ക് കരാറടിസ്ഥാനത്തിൽ നൽകിയിരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.