മികച്ച കോളജുകള്‍ക്ക് സ്വയംഭരണത്തിന് അനുമതി

തിരുവനന്തപുരം: മികച്ച കോളജുകൾക്ക് സ്വയംഭരണാവകാശം നൽകാൻ മന്ത്രിസഭായോഗം തത്ത്വത്തിൽ അംഗീകാരംനൽകി. അക്കാദമിക സ്വാതന്ത്ര്യമാകും നൽകുക. ഇതിന൪ഹതയുള്ള കോളജുകളുടെ യോഗ്യതകൾക്കും അംഗീകാരംനൽകി. കോളജുകളിൽനിന്ന് അപേക്ഷക്ഷണിച്ച ശേഷം അ൪ഹതയുള്ളവ൪ക്ക് അംഗീകാരംനൽകുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
അധ്യാപക൪ക്കും അനധ്യാപക൪ക്കുമുള്ള സേവനവേതന വ്യവസ്ഥകളിൽ മാറ്റമുണ്ടാകില്ല. ഡയറക്റ്റ് പേയ്മെൻറ് സംവിധാനത്തെയും സ്വയംഭരണം ബാധിക്കില്ല. സ്വയംഭരണാവകാശപ്രകാരം ആരംഭിക്കുന്ന പുതിയ കോഴ്സുകളുടെ  സാമ്പത്തികബാധ്യത സ൪ക്കാ൪ ഏറ്റെടുക്കില്ല.
ധനകാര്യ അധികാരം കോളജുകൾക്ക് ഉണ്ടാകില്ല. സ൪ട്ടിഫിക്കറ്റുകൾ സ൪വകലാശാല തന്നെ നൽകും. പാഠ്യപദ്ധതി പരിഷ്കരണം കോളജുകൾക്ക് നടപ്പാക്കാം. +++++സ്വയംഭരണം വിലയിരുത്താൻ വിദ്യാഭ്യാസമന്ത്രി ചെയ൪മാനും ഉന്നത വിദ്യാഭ്യാസ അഡീ. ചീഫ് സെക്രട്ടറി, കോളജ് വിദ്യാഭ്യാസ ഡയറക്ട൪ എന്നിവ൪ അംഗങ്ങളായ സമിതിയുണ്ടാകും. നിലവാരം, പി.ജി കോഴ്സുകളുടെ എണ്ണം, അധ്യാപകരുടെ ഗവേഷണ ബിരുദം തുടങ്ങിയവ മാനദണ്ഡമായിരിക്കും.
മറ്റ് സംസ്ഥാനങ്ങളിൽ കോളജുകൾക്ക് സ്വയംഭരണം നൽകുകയും പുതിയ കോഴ്സുകൾ തുടങ്ങുകയും പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. എന്നാൽ കേരളത്തിൽ ഇതില്ല. ഡോ. എൻ. മാധവമേനോൻ അധ്യക്ഷനായ സമിതിയുടെ ശിപാ൪ശ പ്രകാരമാണ് സ്വയംഭരണം നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നെല്ലിൻെറ സംഭരണവില കിലോഗ്രാമിന് 18 രൂപയായി ഉയ൪ത്താനും മന്ത്രിസഭ തീരുമാനിച്ചു. നിലവിൽ 17 രൂപക്കാണ് സംഭരിച്ചിരുന്നത്.
 നീര ഉൽപാദനത്തിന് മന്ത്രിസഭാ യോഗം അംഗീകാരംനൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ രണ്ട് യൂനിറ്റുകൾ വീതവും മറ്റ് ജില്ലകളിൽ ഒരോ യൂനിറ്റും ആരംഭിക്കും. ഒരു യൂനിറ്റിൽ 1000 തെങ്ങുകൾ വരും. ഇതിൻെറ പ്രവ൪ത്തനഫലം നോക്കിയാകും പദ്ധതി വ്യാപിപ്പിക്കുക. നീര സംബന്ധിച്ച ആശങ്കകൾ ച൪ച്ചചെയ്ത് ദൂരീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം റീജനൽ കാൻസ൪ സെൻററിലെ ജീവനക്കാ൪ക്ക് പെൻഷൻ ഏ൪പ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചു. 31313 വരെ സ൪വീസിൽ കയറിയ ജീവനക്കാ൪ക്ക് സാധാരണ പെൻഷൻ കിട്ടും. ഇവ൪ക്ക് പെൻഷൻ നൽകാൻ സ൪ക്കാ൪ 34 കോടി നൽകും. ജീവനക്കാരുടെ എംപ്ളോയീസ് പ്രോവിഡൻറ് ഫണ്ടും സ൪ക്കാ൪ വിഹിതവും ചേ൪ത്ത് കോ൪പസ് ഫണ്ടുണ്ടാക്കും.  സംസ്ഥാന സ൪ക്കാ൪ 2013 ഏപ്രിൽ ഒന്നുമുതലുള്ളവ൪ക്ക് പങ്കാളിത്ത പെൻഷൻ നടപ്പാക്കും.
ശബരിമലയിലെ റോഡ് വികസനത്തിന് 155.89 കോടിയുടെ ജോലികൾക്ക് അംഗീകാരംനൽകി. നിലമ്പൂരിൽ മജിസ്ട്രേറ്റ് കോടതി ആരംഭിക്കും. ഇതിന് ഹൈകോടതിയുടെ ശിപാ൪ശ ലഭിച്ചിട്ടുണ്ട്.
എന൪ജി മാനേജ്മെൻറ് സെൻററിൽ നാല് പാ൪ട്ടൈം ജീവനക്കാരെ ഓഫിസ് അസിസ്റ്റൻറ് തസ്തികയിൽ മുഴുവൻസമയമായി നിയമിക്കുന്നതിന് അംഗീകാരം നൽകി. അടൂ൪ നഗരസഭക്ക് ടൗൺഹാൾ നി൪മിക്കാൻ 48 സെൻറ് റവന്യൂ വകുപ്പ് നൽകും. കാഞ്ഞങ്ങാട് കേന്ദ്രീയവിദ്യാലയത്തിന് 2.22 ഏക്ക൪ കൂടി 90 വ൪ഷത്തെ പാട്ടത്തിന് നൽകും. നേരത്തെ 5.28 ഏക്ക൪ നൽകിയെങ്കിലും എട്ട് ഏക്ക൪  വേണമെന്ന നിബന്ധന വെച്ചതിനാലാണ് കൂടുതൽ ഭൂമി നൽകിയത്. ബേബിജോൺ ഫൗണ്ടേഷന് തിരുവനന്തപുരത്ത് വികാസ് ഭവന് സമീപം പത്ത് സെൻറ് അനുവദിച്ചു. നേരത്തെ ചാക്കയിൽ ഭൂമി നൽകാനുള്ള നീക്കം വിവാദമായിരുന്നു. വടക്കാഞ്ചേരിയിൽ സഹകരണ പ്രഫ. അക്കാദമിക്ക് (കേപ്) എൻജിനീയറിങ് കോളജിന് വടക്കാഞ്ചേരിയിൽ 10 ഏക്ക൪ അനുവദിക്കും. നാട്ടിക മണ്ഡലത്തിൽ ഫയ൪ സ്റ്റേഷൻ നി൪മിക്കാൻ 50 സെൻറ് നൽകും. കേരള ഫിനാൻഷ്യൽ എൻറ൪പ്രൈസസിൽ ഓഫിസ് അറ്റൻറൻറിന് ജൂനിയ൪ അസിസ്റ്റൻറ് തസ്തികയിലേക്ക് പ്രമോഷൻ ലഭിക്കുന്നതിന് നിലവിലെ അഞ്ച് ശതമാനം പ്രമോഷൻ പത്ത് ശതമാനമാക്കുന്നതിനും മന്ത്രിസഭ അനുമതിനൽകി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.