തളിപ്പറമ്പ്: ജോലി തട്ടിപ്പിൽ കുടുങ്ങി ദക്ഷിണാഫ്രിക്കയിൽ തളിപ്പറമ്പുകാരനടക്കം നിരവധി പേ൪ ദുരിതമനുഭവിക്കുന്നതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. പുളിമ്പറമ്പിലെ സി.കെ. വിജേഷ് ഉൾപ്പെടെ സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നായി 200 ഓളം പേരാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. ജൊഹാനസ് ബ൪ഗിലെ ‘സൈബ൪ ആ൪ക്ക്’ എന്ന പെട്രോളിയം കമ്പനിയിൽ പ്രതിമാസം ഒന്നര ലക്ഷത്തോളം രൂപ ശമ്പളം ലഭിക്കുമെന്ന കരാറിൽ എറണാകുളത്തെ ഒരു ട്രാവൽസ് മുഖാന്തരമാണത്രേ ഇവ൪ മൂന്നുമാസം മുമ്പ് ദക്ഷിണാഫ്രിക്കയിലേക്ക് പോയത്.
ഇവ൪ക്ക് മൂന്നു മാസമായിട്ടും ശമ്പളം ലഭിച്ചില്ല. കഴിഞ്ഞ ഏതാനും നാളുകളായി ഭക്ഷണവും കുടിവെള്ളവും നിഷേധിച്ചിരിക്കുന്നതായും വിജേഷ് വീട്ടുകാരോട് പറഞ്ഞു. ശമ്പളം ആവശ്യപ്പെട്ടവരെ മ൪ദിച്ചതായും പറയുന്നു.
നേരത്തേ ഇവിടെയത്തെിയ മലയാളികൾ ഉൾപ്പെടെ 600 ഓളം പേരാണ് ഇവിടെയുള്ളത്. സംഘത്തിൽപെട്ട ചില മലയാളികൾ കേന്ദ്രമന്ത്രി, വയലാ൪ രവി, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരെ ബന്ധപ്പെട്ടതിനെ തുട൪ന്ന് ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥ൪ കമ്പനി അധികൃതരുമായി ച൪ച്ച നടത്തിയിട്ടുണ്ട്. ഇതേ തുട൪ന്ന് 140 പേരെ ഇന്നും ബാക്കിയുള്ളവരെ ഈ മാസം 25 നകവും ഇന്ത്യയിലേക്ക് കയറ്റിവിടാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി എംബസി ഉദ്യോഗസ്ഥ൪ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.