ഫുഡ് ഇന്‍സ്പെക്ടര്‍ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

തളിപ്പറമ്പ്: ഫുഡ് ഇൻസ്പെക്ട൪ ചമഞ്ഞ് പണം തട്ടാൻ ശ്രമിച്ചയാളെ നാട്ടുകാ൪ പിടികൂടി പൊലീസിൽ ഏൽപിച്ചു. ആലപ്പുഴ പുന്നപ്ര സ്വദേശി കെ. പ്രസാദ് (65) ആണ് പിടിയിലായത്. പുഷ്പഗിരിയിലെ ബേക്കറിയിൽ എത്തി ഫുഡ് ഇൻസ്പെക്ടറാണെന്ന് പറഞ്ഞ് സാധനങ്ങൾ പരിശോധിക്കാൻ ശ്രമിക്കവെ, സംശയം തോന്നിയ ജീവനക്കാ൪ ചോദ്യം ചെയ്യുന്നതിനിടെ രക്ഷപ്പെട്ട ഇയാളെ മന്നയിലെ മറ്റൊരു സ്ഥാപനത്തിനടുത്ത് പിടികൂടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.