അനധികൃത സ്വത്ത് സമ്പാദനം: കെ. ജി ബാലകൃനെതിരെ തെളിവില്ളെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂദൽഹി: ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയ൪മാനും മുൻ സുപ്രീം കോടതി ജഡ്ജിയുമായ കെ. ജി ബാലകൃഷ്ണനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിന് തെളിവില്ളെന്ന് കേന്ദ്രസ൪ക്കാ൪. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. സത്യവാങ്മൂലം ഈ മാസം 17 ന് കോടതി പരിഗണിക്കും. അനധികൃതമായ സ്വത്ത് സമ്പാദിച്ചിട്ടില്ലാത്തതിനാൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാനത്തുനിന്നും മാറ്റേണ്ടതില്ളെന്നും കുടുംബാംഗങ്ങൾക്കെതിരായ ആരോപണത്തൽ തെളിവില്ളെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

ആദായനികുതിവകുപ്പിന്‍്റെ അന്വേഷണത്തിന്‍്റെ അടിസ്ഥാനത്തിലാണ് സത്യവാങ്മൂലം നൽകിയത്. കെ. ജി ബാലകൃഷ്ണൻ സുപ്രീം കോടതി ജഡ്ജിയായിരിക്കെ ഒൗദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ചതായാണ് ആരോപണം. സുപ്രീംകോടതിയിലെ മുതി൪ന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൻെറ നേതൃത്വത്തിലുള്ള സംഘടനയാണ് ബാലകൃഷ്ണനെതിരെ ഹരജി നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.