തിരുവനന്തപുരത്ത് ഹൈകോടതി ബെഞ്ച്: ജുഡീഷ്യല്‍ സമിതി റിപ്പോര്‍ട്ട് നല്‍കും

കൊച്ചി: തിരുവനന്തപുരത്ത് ഹൈകോടതി ബെഞ്ച് സ്ഥാപിക്കുന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോ൪ട്ട് നൽകാൻ ജുഡീഷ്യൽ അഡ്മിനിസ്ട്രേറ്റീവ് സമിതിയെ നിയമിച്ചു. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരാണ് ഹൈകോടതിയിലെ ഏറ്റവും മുതി൪ന്ന ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായി അഞ്ചംഗ സമിതിയെ നിയമിച്ചത്. തോട്ടത്തിൽ ബി. രാധാകൃഷ്ണൻ, കെ.ടി. ശങ്കരൻ, എസ്. സിരിജഗൻ, ടി.ആ൪. രാമചന്ദ്രൻ നായ൪ എന്നിവരാണ് അംഗങ്ങൾ.
തലസ്ഥാനത്ത് ഹൈകോടതി ബെഞ്ചെന്ന ആവശ്യം വിവിധ മേഖലയിൽനിന്ന് ഉയ൪ന്നിരുന്നു. എന്നാൽ, ഹൈകോടതി ബെഞ്ച് ഒന്നിലധികം ജില്ലകളിൽ പ്രവ൪ത്തിക്കുന്നതിൽ സുപ്രീംകോടതി എതി൪പ്പു പ്രകടിപ്പിച്ചതിനത്തെുട൪ന്നു നീണ്ടുപോവുകയായിരുന്നു. തിരുവനന്തപുരം മുതലുള്ള തെക്കൻ ജില്ലകളിൽനിന്നുള്ളവ൪ക്ക് കേസിനായി കൊച്ചിയിലെത്തേണ്ടി വരുന്നത്  ദുഷ്കരമാണെന്നായിരുന്നു ആക്ഷേപം. ഹരജിസമ൪പ്പിക്കുന്നതിന് മാത്രമായി ഒരു ബെഞ്ച് തിരുവനന്തപുരത്ത് സ്ഥാപിക്കുന്നതു സംബന്ധിച്ച് ഏകദേശ ധാരണയുണ്ടായെങ്കിലും ഹൈകോ൪ട്ട് അഡ്വക്കേറ്റ്സ് അസോസിയേഷൻെറ എതി൪പ്പ് പരിഗണിച്ച് ഉപേക്ഷിക്കുകയായിരുന്നു.
2009 മുതൽ കേന്ദ്രമന്ത്രി ശശി തരൂ൪ ഇക്കാര്യത്തിനായി പലതലങ്ങളിൽ സമ്മ൪ദം ചെലുത്തിയെങ്കിലും ഹൈകോടതി അനുകൂല നിലപാട് സ്വീകരിച്ചില്ല. ഇതിനിടെ, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ശശി തരൂരും കേന്ദ്ര നിയമമന്ത്രി കപിൽ സിബലുമായി ഇക്കാര്യം സംസാരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.