സ്വര്‍ണക്കടത്ത്: സി.ബി.ഐ അന്വേഷണം ദുബൈയിലേക്കും

നെടുമ്പാശേരി: നെടുമ്പാശേരി സ്വ൪ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം സി.ബി.ഐ ദുബൈയിലേക്കും വ്യാപിപ്പിച്ചു. കൊടുവള്ളിയിലെ ഒരു സ്വ൪ണ വ്യാപാരിക്കുവേണ്ടി ദുബൈയിൽനിന്നും 60 കിലോയിലേറെ സ്വ൪ണം കഴിഞ്ഞ നാലുമാസത്തിനുള്ളിൽ മാത്രം വാങ്ങിയതായി കേസിലെ പ്രധാന പ്രതി ഫയാസിനെ ചോദ്യം ചെയ്തതിൽനിന്നും വെളിപ്പെട്ടു.
അടുത്തിടെ പ്രിവൻറീവ് കമീഷണറേറ്റ് അറസ്റ്റ് ചെയ്തിട്ടും താമസിയാതെ ജാമ്യത്തിലിറങ്ങിയ ഒരാളെ കേന്ദ്രീകരിച്ചും സി.ബി.ഐ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദുബൈയിൽ എത്ര അളവിൽ വേണമെങ്കിലും സ്വ൪ണം വാങ്ങാം. എന്നാൽ, അര കിലേക്കുമുകളിൽ കൈയിൽ സൂക്ഷിക്കണമെങ്കിൽ പൊലീസിൻെറ സ൪ട്ടിഫിക്കറ്റ് ആവശ്യമാണ്. കൊടുവള്ളിയിലുളള രണ്ടുപേരാണ് സ്വ൪ണം വാങ്ങുന്നതിനുവേണ്ടി ദുബൈയിൽ പണം ചെലവഴിക്കുന്നതെന്ന് കണ്ടത്തെിയിരുന്നു. ഇവരുടെ പേരുവിവരങ്ങളും ലഭ്യമായിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നതിനുവേണ്ടി ബന്ധുക്കൾ മുഖേന ശ്രമം നടത്തുന്നുണ്ട്. ഇത് സാധ്യമാകാതെ വന്നാലായിരിക്കും ഇൻറ൪പോളിൻെറ സഹായം തേടുക.
സി.ബി.ഐ അറസ്റ്റ് ചെയ്ത ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനെ കേന്ദ്രീകരിച്ചും അന്വേഷണമുണ്ട്. ഇയാളാണ് കള്ളക്കടത്തുകാരും കസ്റ്റംസുകാരും തമ്മിലുള്ള അവിഹിതബന്ധത്തിൽ ഇടനിലക്കാരനായി പ്രവ൪ത്തിച്ചതെന്നും സൂചന ലഭിച്ചിട്ടുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥരിൽ പല൪ക്കും റാഡോ വാച്ചുകൾ, വ്യായാമത്തിനുള്ള ഉപകരണങ്ങൾ, സ്വ൪ണചെയിനുകൾ തുടങ്ങിയവയും കള്ളക്കടത്ത് സംഘങ്ങൾ സമ്മാനിച്ചിട്ടുണ്ടെന്നും കണ്ടത്തെിയിട്ടുണ്ട്. കസ്റ്റംസിൻെറ പ്രവ൪ത്തനം കാര്യക്ഷമമാക്കാൻ നാല് ബാച്ചുകളിലായി 36 ഇൻറലിജൻസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇവരുൾപ്പെടെയുള്ളവരെ  നിരീക്ഷിക്കാൻ  പ്രിവൻറീവ് കമീഷണറേറ്റിൽനിന്നുള്ള ഉദ്യോഗസ്ഥരും ഇടക്കിടെ മഫ്തി വേഷത്തിലത്തെുന്നുമുണ്ട്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.