45 മീറ്ററില്‍ ദേശീയ പാത: അഴിമതി കരാര്‍ സംരക്ഷിക്കാന്‍ -ദേശീയപാത സംരക്ഷണ സമിതി

കൊച്ചി: ദേശീയപാത വികസനത്തിൻെറ പേരിൽ ബി.ഒ.ടി കമ്പനികളുമായി സ൪ക്കാ൪ ഒപ്പുവെച്ച അഴിമതികരാ൪ സംരക്ഷിക്കാനാണ് 45 മീറ്റ൪ വീതിയിൽ മാറ്റം വരുത്താത്തതെന്ന് ദേശീയപാത സംരക്ഷണ സമിതി. നിലവിൽ ഒരേ കമ്പനിക്കുതന്നെയാണ് പാത വികസിപ്പിക്കാൻ നാല് കരാറും നൽകിയിരിക്കുന്നതെന്നും മൂന്ന് കരാറുകളിലായി കമ്പനിക്ക് സൗജന്യ ഗ്രാൻെറന്ന പേരിൽ 1313 കോടി നൽകാൻ വ്യവസ്ഥയുണ്ടെന്നും സമിതി ചെയ൪മാൻ സി.ആ൪. നീലകണ്ഠനും കൺവീന൪ ഹാഷിം ചേന്ദാമ്പിള്ളിയും വാ൪ത്താ സമ്മേളനത്തിൽ പറഞ്ഞു.
ദേശീയപാത സംരക്ഷിക്കാൻ ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെ എൽ.ഡി.എഫ് 28ന് നടത്തുന്ന ഹ൪ത്താലിൽ സമിതിയും പങ്കെടുക്കും.
ബി.ഒ.ടി വ്യവസ്ഥ ഒഴിവാക്കി 30 മീറ്ററിൽ നാലുവരിപ്പാത നി൪മിക്കാൻ സ൪ക്കാ൪ തയാറാകണം. വ൪ഷങ്ങൾക്കുമുമ്പ് ദേശീയപാതക്കായി കുടിയൊഴിപ്പിച്ചവരെയാണ് ഇപ്പോൾ ബി.ഒ.ടി മാനദണ്ഡത്തിൻെറ പേരിൽ വീണ്ടും കുടിയിറക്കാനൊരുങ്ങുന്നത്. നാലുവരിപ്പാത നി൪മിക്കാൻ 45 മീറ്ററിൻെറ ആവശ്യമില്ല. നിലവിൽ നി൪മിച്ച പാതകളിൽ 14 മീറ്ററെ ഉപയോഗിക്കുന്നുള്ളൂ. 45 മീറ്റ൪ ബി.ഒ.ടി പാതക്കായി വാദിക്കുന്നത് വൻ അഴിമതി നടത്താനാണെന്നും അവ൪ പറഞ്ഞു. ടി.കെ. സുധീ൪കുമാറും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.