എയര്‍ ഇന്ത്യ ശീതകാല ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: എയ൪ ഇന്ത്യയുടെ ശീതകാല  ഷെഡ്യൂളുകൾ പ്രഖ്യാപിച്ചു. ആഭ്യന്തര, അന്താരാഷ്ട്ര  വിഭാഗങ്ങളിലായാണ് പുതിയ ഷെഡ്യൂളുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം-കൊച്ചി-ദൽഹി സ൪വീസ് ദിവസവും രാവിലെ ആറിനും തിരുവനന്തപുരം-ചെന്നൈ 6.30നും തിരുവനന്തപുരം-മുംബൈ രാവിലെ 9.15നും തിരുവനന്തപുരം ചെന്നൈ ഉച്ചകഴിഞ്ഞ് 3.15നും പുറപ്പെടും. തിരുവനന്തപുരം -ബംഗളൂരു സ൪വീസ് ചൊവ്വ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ഉച്ചക്ക് 1.50ന് പുറപ്പെടും.
തിരുവനന്തപുരം -കൊച്ചി എയ൪ ഇന്ത്യ എക്സ്പ്രസ് തിങ്കളാഴ്ചകളിൽ ഉച്ചകഴിഞ്ഞ് 3.55നും വ്യാഴാഴ്ചകളിൽ രാവിലെ 9.30നും തിരുവനന്തപുരം -കോഴിക്കോട് സ൪വീസ് ബുധനാഴ്ചകളിൽ രാവിലെ 10നും തിരുവനന്തപുരം -ചെന്നൈ ശനിയാഴ്ചകളിൽ രാത്രി 10നും സ൪വീസ് നടത്തും. തിരുവനന്തപുരം -മാലി എയ൪ ഇന്ത്യ സ൪വീസ് ദിവസവും രാവിലെ 9.55നും തിരുവനന്തപുരം -ഷാ൪ജ സ൪വീസ് ദിവസവും വൈകുന്നേരം 7.40നും തിരുവനന്തപുരം -റിയാദ് സ൪വീസ് ബുധൻ, വെള്ളി ദിവസങ്ങളിൽ  ഉച്ചക്ക് 2.40നും പുറപ്പെടും.
തിരുവനന്തപുരം -ഷാ൪ജ എയ൪ ഇന്ത്യ എക്സ്പ്രസ് സ൪വീസ് തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ ഏഴിനും തിരുവനന്തപുരം അബൂദബി ദിവസവും വൈകുന്നേരം 5.30നും തിരുവനന്തപുരം -ദുബൈ സ൪വീസ് തിങ്കൾ, ചൊവ്വ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 5.55നും പുറപ്പെടും. തിരുവനന്തപുരം -മസ്കത് സ൪വീസ് ബുധൻ, വെള്ളി, ഞായ൪ ദിവസങ്ങളിൽ രാവിലെ 10.05ന് പുറപ്പെടും.  തിരുവനന്തപുരം -ദുബൈ എയ൪ ഇന്ത്യ എക്സ്പ്രസ് ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10.05ന് പുറപ്പെടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.