വി.എസിന്റെ സന്ദര്‍ശനം ദുഷ്ട മനസോടെയെന്ന് പി.സി വിഷ്ണുനാഥ്

കാസ൪ഗോഡ്: കല്ലേറിൽ പരുക്കേറ്റ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വി.എസ് അച്യുതാനന്ദൻ സന്ദ൪ശിച്ചത് ദുഷ്ട മനസോടെയെന്ന് പി.സി വിഷ്ണുനാഥ് എം.എൽ.എ. മുഖ്യമന്ത്രിയുടെ ആശുപത്രിവാസം നാടകമാണെന്നാണ് പിന്നീട് വി.എസ് പ്രസ്താവന ഇറക്കിയത്. ഈ നടപടി അപഹാസ്യമാണ്. അക്രമം അഴിച്ചുവിടാൻ അണികളോട് ആഹ്വാനം ചെയ്ത പിണറായി വിജയനാണ് മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിയെന്നും വിഷ്ണുനാഥ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.