കൊച്ചി: മൂന്നാ൪ ഭൂമി കൈയേറ്റവും പെരിയാ൪ മലിനീകരണവും ഉൾപ്പെടെ പരിസ്ഥിതിപ്രശ്നങ്ങളടങ്ങുന്ന ഹരജികൾ ഇനി മുതൽ ദേശീയ ഗ്രീൻ ട്രൈബ്യൂണലിൻെറ പരിഗണനക്ക് വിടും. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഏഴ് വകുപ്പുകൾക്കു കീഴിൽവരുന്ന 45 വിഷയങ്ങളാണ് ഇനി ട്രൈബ്യൂണലിൻെറ പരിഗണനക്കത്തെുക. ഇത്തരം കേസുകൾ 2010ലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം രൂപവത്കരിക്കപ്പെട്ട ഗ്രീൻ ട്രൈബ്യൂണലുകളാണ് പരിഗണിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈകോടതിക്കോ സിവിൽ കോടതികൾക്കോ ഇത്തരം കേസുകൾ ഇനി കേൾക്കാനാവില്ല. ദേശീയ ഗ്രീൻ ട്രൈബ്യൂണലിൻെറ ചെന്നൈ ബെഞ്ചായിരിക്കും കേരളത്തിൽനിന്നുള്ള കേസുകൾ പരിഗണിക്കുക.
മൂന്നാ൪ കൈയേറ്റം, വനഭൂമി കൈയേറ്റം, പെരിയാറുൾപ്പെടെ പുഴ മലിനീകരണം, സ൪ക്കാ൪ ഭൂമിയിലെ ഏലക്കാട് നിയമം, വനം സംരക്ഷണനിയമം, കുടിയൊഴിപ്പിക്കൽ, പുറമ്പോക്കുഭൂമി കൈയേറ്റം, പരിസ്ഥിതി സംരക്ഷണം, ആദിവാസികൾക്കും പട്ടിക വിഭാഗക്കാ൪ക്കുമുള്ള ഭൂമി വിതരണം, പട്ടയ വിതരണം, പട്ടയം റദ്ദാക്കൽ, പക൪ച്ചവ്യാധി നിയന്ത്രണം, ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യ വികസനം, തീരസംരക്ഷണ നിയമം, തീരമേഖലാ പരിസ്ഥിതി സംരക്ഷണം, ജലം-വായു- ശബ്ദ-വ്യാവസായിക മലിനീകരണം, കീടനാശിനി വിതറൽ, ഭൂമി നികത്തൽ -നെൽവയൽ സംരക്ഷണം, പുഴ പുന$സ്ഥാപിക്കൽ - ശല്യം ചെയ്യൽ കുറക്കൽ, മെറ്റൽ ക്രഷ൪ പ്രവ൪ത്തനം, മാലിന്യം തള്ളൽ, ജൈവമാലിന്യ സംസ്കരണം, അപകടകരമായ മാലിന്യം, പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോ൪ഡിൻെറ അനുമതി, പ്ളാസ്റ്റിക് കാരി ബാഗ്, സ്വീവേജ് ട്രീറ്റ്മെൻറ്, മണലുൾപ്പെടെയുള്ളവയുടെ ഖനനം, കിണ൪ കുഴിക്കൽ, ഭൂഗ൪ഭ ജലം, കളിമണ്ണ് നീക്കം ചെയ്യൽ, അനധികൃത മരംമുറിക്കൽ, മരത്തിന് സീനിയറേജ് നിശ്ചയിക്കൽ, മരം മുറിക്കാൻ അനുമതി നൽകൽ, സോമില്ലുകൾ അടപ്പിക്കൽ, വനവുമായി ബന്ധപ്പെട്ട വ്യവസായങ്ങൾക്ക് എൻ.ഒ.സി, പരിസ്ഥിതി ലോലമേഖല, വ്യാജ പട്ടയവിതരണം, ആദിവാസി പുനരധിവാസം തുടങ്ങിയ 45 വിഷയങ്ങളാണ് ഇനി ട്രൈബ്യൂണൽ മുമ്പാകെ എത്തുക.
1974ലെയും 1977ലെയും ജല മലിനീകരണം നിയന്ത്രിക്കലും തടയലും നിയമം, 1980ലെ വനസംരക്ഷണ നിയമം, 1981ലെ വായുമലിനീകരണം നിയന്ത്രിക്കലും തടയലും നിയമം, 1986ലെ പരിസ്ഥിതി സംരക്ഷണനിയമം, 1991ലെ പബ്ളിക് ലയബിലിറ്റി ഇൻഷുറൻസ് ആക്ട്, 2002ലെ ജൈവവൈവിധ്യ നിയമം തുടങ്ങിയ ഏഴ് നിയമങ്ങൾക്ക് കീഴിൽ വരുന്നവയാണ് ഈ വിഷയങ്ങളെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രൈബ്യൂണലിന് കൈമാറാനുള്ള ഉത്തരവ്. എന്നാൽ, കേന്ദ്രസ൪ക്കാറോ സ൪ക്കാ൪ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ നൽകുന്ന പരാതികളിൽ ഇത് ബാധകമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.