തിരുവനന്തപുരം: കേന്ദ്രസ൪ക്കാറിൻെറ ഇന്ദിര ആവാസ് യോജന ഭവനപദ്ധതിപ്രകാരം ഈവ൪ഷം കേരളത്തിലെ ന്യൂനപക്ഷങ്ങൾക്ക് ലഭിക്കേണ്ട 26000ഓളം വീടുകൾ ആറായിരമായി അട്ടിമറിച്ച കേരള സ൪ക്കാറിൻെറ ന്യൂനപക്ഷ വിരുദ്ധനിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ന്യൂനപക്ഷ ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ ബുധനാഴ്ച മുഖ്യമന്ത്രിയേയും വകുപ്പുമന്ത്രിമാരെയും കാണാൻ തിരുവനന്തപുരം ബിഷപ്ഹൗസിൽ നടന്ന യോഗം തീരുമാനിച്ചു. ബിഷപ് സൂസൈപാക്യം, ബിഷപ് എ.ധ൪മരാജ് റസാലം, ഡോ.ഫസൽഗഫൂ൪, തൊടിയൂ൪ മുഹമ്മദ്കുഞ്ഞ് മൗലവി, കരമന അഷറഫ് മൗലവി, ഈസാ മൗലവി, ചെയ൪മാൻ പി.ടി.എ . റഹീം എം.എൽ.എ, ജനറൽ കൺവീന൪ കെ.ആൻഡലോ, ട്രഷറ൪ മൊയ്തീൻകുട്ടി മാസ്റ്റ൪, കോഓഡിനേറ്റ൪മാരായ എൻ.കെ. അബ്ദുൽഅസീസ്, സാദീഖ് ഉളിയിൽ എന്നിവ൪ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.