തിരുവനന്തപുരം: ചലച്ചിത്രോത്സവത്തിൻെറ ആത്മാവ് സംഘാടക൪ നഷ്ടപ്പെടുത്തുന്നതായും മേളയുടെ നിറംകെട്ടതായും ആരോപിച്ച് സംവിധായക൪ രംഗത്തത്തെി. പതിനെട്ടാമത് ചലച്ചിത്രോത്സവത്തിൽ രാഷ്ട്രീയത്തിൻെറ അതിപ്രസരമാണെന്നും സിനിമകൾ തെരഞ്ഞെടുത്തത് യോഗ്യത ഇല്ലാത്തവരാണെന്നും ആരോപിച്ച് സംവിധായകൻ ലെനിൻ രാജേന്ദ്രൻ ചലച്ചിത്രോത്സവനഗരിയിൽ വാ൪ത്താസമ്മേളനവും നടത്തി.
സ൪ക്കാറിനെതിരെ ശക്തമായ വിമ൪ശങ്ങളാണ് ലെനിൻ രാജേന്ദ്രൻ ഉന്നയിച്ചത്. ഗോവ മേളയിലും നല്ല സിനിമകൾ ധാരാളം ഉൾപ്പെടുത്തിയിരുന്നതായി സിനിമാപ്രേമികൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഈ മേളയിൽ കിട്ടിയ ചിത്രങ്ങൾ പണം കൊടുത്തോ, ഏജൻസികൾ വഴിയോ സംഘടിപ്പിക്കുകയായിരുന്നുവെന്ന് അറിയുന്നതായും അദ്ദേഹം പറഞ്ഞു. ചിത്രങ്ങൾ തെരഞ്ഞടുത്തവരുടെ യോഗ്യതയെക്കുറിച്ച് പരിശോധിച്ചാൽ ദയനീയാവസ്ഥ മനസ്സിലാകുമെന്നും ലെനിൻ രാജേന്ദ്രൻ ആരോപിച്ചു.
മേള കൂടുതൽ പരാജയമാകാൻ അക്കാദമി അധികൃത൪ കൊണ്ടുപിടിച്ച ശ്രമം നടത്തുകയാണെന്ന് സംവിധായകനായ ഡോ.ബിജുവും ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.