കോഴിക്കോട്: ഭ൪ത്താവ് പി.മോഹനൻ മാസ്റ്ററെ ജയിലിൽ പോയി കണ്ടതിന്‍്റെ പേരിൽ തന്നെ മാധ്യമങ്ങൾ വ്യക്തിഹത്യ ചെയ്യുകയാണെന്ന് കെ.കെ ലതിക എം.എൽ.എ വാ൪ത്താ സമ്മേളനത്തിൽ ആരോപിച്ചു. ടി.പി കേസ് പ്രതികൾ ജയിലിൽ ഫേസ് ബുക്ക് ഉപയോഗിക്കുന്നുവെന്ന വാ൪ത്ത പുറത്തു വന്നതിന്‍്റെ പുറകെ താൻ ജയിലിൽ മോഹനൻ മാസ്റ്ററെ കാണാൻ പോയെന്നാണ് വ്യാജ വാ൪ത്ത പ്രചരിച്ചത്.
കക്കട്ടിലെ വീട്ടിൽ നിന്നും ഒന്നേകാൽ മണിക്കൂ൪ കാറിൽ വേഗത്തിൽ യാത്ര ചെയ്താലേ കോഴിക്കോട്ടത്തൊൻ കഴിയൂ. 10.35 ന് ചാനൽ വാ൪ത്ത പുറത്തുവിട്ടു. 11.30 ന് താൻ ജയിലിൽ എത്തിയെന്നാണ് വാ൪ത്ത. ചാനലിൽ വാ൪ത്ത വരുന്നതിന് എത്രയോ മുമ്പേ താൻ വീട്ടിൽ നിന്നും പുറപ്പെട്ടതാണ്. വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് മാധ്യമങ്ങൾ പുറത്തുവിടുന്നത്.
മെഡിക്കൽ കോളജാശുപത്രിയിൽ മോഹൻ മാസ്റ്ററെ ചികിത്സക്ക് കൊണ്ടുവന്നപ്പോൾ അവിടുത്തെ ഒരു റസ്റ്റോറിൽ വെച്ചു സംസാരിച്ചത് മീഡിയാ വൺ ചാനൽ വലിയ വിഷയമായി അവതരിപ്പിച്ചു. വിചാരണ തടവുകാരെ കോടതിയിലും ആശുപത്രിയിലും കൊണ്ടുപോകുമ്പോൾ ബന്ധുക്കൾ കാണാൻ പോകാറുണ്ട്. ഭാര്യ എന്ന നിലയിൽ മോഹനൻ മാസ്റ്ററെ കാണാൻ എനിക്ക് അവകാശമുണ്ട്. മറ്റൊരു തടവുകാരനെയും താൻ ജയിലിൽ സന്ദ൪ശിച്ചിട്ടില്ളെന്നും ലതിക പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.